ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആശൂറാഅ് ദിനം ചൊവ്വാഴ്ച
മനാമ: ഇസ്ലാമിക ചരിത്രത്തില്‍ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയായ ആശൂറാഅ് ദിനം എന്നറിയപ്പെടുന്ന മുഹറം 10 ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സപ്തം.10ന് ചൊവ്വാഴ്ച ആചരിക്കും.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സപ്തം1 മുതല്‍ തന്നെ മുഹറം മാസവും ആരംഭിച്ചതിനാല്‍
അറബ്, ഇംഗ്ലീഷ് മാസങ്ങള്‍ ഒരേ തിയ്യതിയിലാണ്. ഇതനുസരിച്ച് ശ്രേഷ്ട ദിനങ്ങളായ മുഹറം 9,10 (താസൂആഅ്, ആശൂറാഅ് ദിനങ്ങള്‍) യഥാക്രമം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സപ്തം 9,10 ദിനങ്ങളിലാണ്. ഇസ്ലാമിക വര്‍ഷാരംഭം കൂടിയായ മുഹറം മാസാരംഭം അറബ് രാഷ്ട്രങ്ങളില്‍ പുതുവത്സരദിനം കൂടിയായതിനാല്‍ മുഹറം മാസപ്പിറവി നിരീക്ഷണവും പൊതു അവധിദിനങ്ങളുടെ പ്രഖ്യാപനവുമെല്ലാം നേരത്തെ തന്നെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നടന്നിരുന്നു. ഇസ്ലാമില്‍ പവിത്രമായി കണക്കാക്കപ്പെടുന്ന നാലു മാസങ്ങളിലൊന്നായ മുഹറം ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള മാസമാണ്. ഐഛിക വൃതാനുഷ്ഠാനമുള്‍പ്പെടെയുള്ള സല്‍കര്‍മ്മങ്ങളോടെയാണ് വിശ്വാസികള്‍ മുഹറം മാസത്തെ എതിരേല്‍ക്കുന്നത്. ഇതില്‍ ഏറെ പ്രാധാന്യമുള്ള ആശൂറാഅ്, താസൂആഅ് (മുഹറം 9,10) ദിനങ്ങളിലെ രാപകലുകള്‍, പ്രത്യേകമായ പ്രാര്‍ത്ഥനകള്‍, സുന്നത്തു നോന്പ് (ഐഛിക വൃതാനുഷ്ഠാനം), എന്നിവയാല്‍ വിശ്വാസികള്‍ സജീവമാക്കും.
അതേ സമയം കര്‍ബലാ യുദ്ധത്തില്‍ ശഹീദായ ഹുസൈന്‍(റ)ന്റെ ഓര്‍മ്മ പുതുക്കി ലോകത്തുടനീളമുള്ള ശിയാ വിശ്വാസികളും ദുഖ സാന്ദ്രമായ ചില ചടങ്ങുകള്‍ ഈ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. ആശൂറാ ദിനത്തോടനുബന്ധിച്ച് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ മതകാര്യ വിഭാഗങ്ങള്‍, ഔഖാഫ് മന്ത്രാലയങ്ങള്‍ എന്നിവ പ്രത്യേക പ്രഭാഷണ സദസ്സുകളും ഒരുക്കുന്നുണ്ട്. ആശൂറാ ദിനത്തിന്‍രെ പ്രാധാന്യവും മുഹറം മാസത്തില്‍ നടന്ന ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമാണ് ഇത്തരം സദസ്സുകളിലെ പ്രധാന പ്രതിപാദ്യം.
സമസ്ത ബഹ്‌റൈന്‍ ഉള്‍പ്പെടെ, വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും പ്രത്യേക മുഹര്‍റം ദിനാചരണ പരിപാടികള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."