ഭീമന്‍ പിഴയിട്ടുള്ള പുതിയ വാഹന നിയമത്തെ കേരളം ഇപ്പോള്‍ എതിര്‍ക്കുന്നു; മധ്യപ്രദേശും രാജസ്ഥാനും കാലേക്കൂട്ടി കണ്ട് നടപ്പാക്കിയില്ല
ഭോപ്പാല്‍: നിയമം നടപ്പിലാക്കി ഒരാഴ്ച പിന്നിട്ടപ്പോഴാണ് കേരളം പുതിയ വാനഹ നിയമത്തിന്റെ പ്രശ്‌നം മനസിലാക്കിയത്. ഇതോടെ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഭരണകക്ഷിയാ സി.പി.എമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ റോഡ് സാഹചര്യം കൂടി ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ വെട്ടിലാവുകയായിരുന്നു.
നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും നടപ്പിലാക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടായിരുന്നു. നിയമം അപ്രായോഗികമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ഇതു നടപ്പിലാക്കിയിട്ടില്ല. പിഴയെല്ലാം ഭീമന്‍ തുകയാണെന്നതായിരുന്നു ഒഴിവാകാനുളള പ്രധാന കാരണം. എന്നാല്‍ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളോടൊപ്പം സെപ്റ്റംബര്‍ ഒന്നിനു തന്നെ നിയമം നടപ്പിലാക്കി.
ഇതോടെ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സജീവ ചര്‍ച്ചയായി. ജനങ്ങളുടെ പ്രതിഷേധം മുന്നില്‍ക്കണ്ടാണ് രാഷ്ട്രീയ കക്ഷികള്‍ നിലപാട് വ്യക്തമാക്കിയത്.
പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമം നടപ്പാക്കരുതെന്ന് മുഗന്‍ ഗതാഗത മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു.
നിയമവശം പരിശോധിച്ച് തല്‍ക്കാലം സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കാമോയെന്ന് സര്‍ക്കാരിനോട് പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും കോടിയേരി പറഞ്ഞു.
നിയമം നടപ്പിലാക്കിയ ഒഡിഷ സര്‍ക്കാരും നിയമ ഭേദഗതിക്കായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പിഴത്തുക ഭീമമായെന്നു കാട്ടിയാണ് ബി.ജെ.ഡി സര്‍ക്കാര്‍ രംഗത്തെത്തിയത്. ആവശ്യമായ ഇളവുകള്‍ സ്വീകരിക്കാന്‍ നടപടിയുണ്ടാവുമെന്ന് ഒഡിഷയുടെ ഗതാഗത മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."