ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുക: മുസ്തഫ ഹുദവി ആക്കോട്
മാണിയൂര്‍: ധാര്മികരംഗം അതീവ ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുസ്തഫ ഹുദവി ആക്കോട്. വളര്‍ന്നുവരുന്ന തലമുറക്ക് ധാര്‍മിക മൂല്യങ്ങള്‍ പകര്ന്നുനല്കാന് രക്ഷിതാക്കളും ഉത്തരവാദപ്പെട്ട മഹല്ല് ഭാരവാഹികളും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മാണിയൂര്‍ ശംസുല്‍ ഉലമാ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജില്‍ നിന്നു ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലേക്ക് ഉപരിപഠനാര്‍ഥം പോകുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളജ് കാംപസില്‍ നടന്ന ചടങ്ങ് സി.കെ.കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അബ്ദുല്‍ റഹ്മാന് ഫൈസി അധ്യക്ഷനായി. അബ്ദുല്‍ ഫത്താഹ് ദാരിമി, ജംശീദ് ബാഖവി, സി.പി മൊയ്തീന് ഹാജി, അബ്ദുല്‍ ശക്കൂര്‍ ഹുദവി, ഇബ്രാഹിം എടവച്ചാല്‍, സി.കെ ശബീറലി, സയ്യിദ് റിശാദ് തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."