എസ്.ബി.ഐയില്‍ 56 മെഡിക്കല്‍ ഓഫിസര്‍ ഒഴിവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ 56ഒഴിവുകളാണുള്ളത്. (ജനറല്‍ 24, ഒ.ബി.സി14, ഇ.ഡബ്ല്യു.എസ്.5, എസ്.സി 9,എസ്.ടി 4.) കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലാണ് നിയമനം.
തിരുവനന്തപുരം-1, എറണാകുളം-1,കോഴിക്കോട്-1,തൃശൂര്‍-1,കോട്ടയം-1 എന്നിങ്ങനെ അഞ്ച് ഒഴിവുകളാണുള്ളത്.അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പിക്കേണ്ടത്.
യോഗ്യത:എം.ബി.ബി.എസ് ബിരുദം,അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.പി.ജി യോഗ്യതയുള്ളവര്‍ക്ക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം മതി.
പ്രായം 31.03.2019ന് 35 വയസില്‍ കൂടരുത്.എസ്.സി ,എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും,ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം ഇളവ് ലഭിക്കും.
ശമ്പളം: 31705-45905 രൂപ
അപേക്ഷാഫീസ് :750രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 125രൂപ.
അപേക്ഷിക്കേണ്ടവിധം: http://bank.sbi/careers എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.ഉദ്യോഗാര്‍ഥിയുടെ റെസ്യുമെ, ഐഡി പ്രൂഫ്,ജനനത്തീയതി തെളിയിക്കുന്നരേഖകള്‍,മുന്‍പരിചയം തെളിയിക്കുന്ന രേഖ,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ എന്നിവയുടെ പി.ഡി.എഫ് പകര്‍പ്പും അപേക്ഷയോടൊപ്പം വെക്കണം.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 19.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."