അധ്യാപകരുടെ കൂട്ട സ്ഥലംമാറ്റത്തിനെതിരേ വിദ്യാഭ്യാസ മന്ത്രിക്കു മുന്നില്‍ വിദ്യാര്‍ഥി പ്രതിഷേധം
കോട്ടക്കല്‍: രാജാസ് സ്ക്കൂളിലെ 18 അധ്യാപകരുടെ ഒരുമിച്ചുള്ള കൂട്ടസ്ഥലം മാറ്റത്തിനെതിരേ വിദ്യാഭ്യാസ മന്ത്രിക്കു മുന്നില്‍ വിദ്യാര്‍ഥി പ്രതിഷേധം. ഇന്നലെ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സ്മാര്‍ട്ട ് ക്ലാസ് റൂം ഉദ്ഘാടനത്തിനെത്തിയ രവീന്ദ്രനാഥിനു മുന്നില്‍ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ കൂട്ട സ്ഥലം മാറ്റം ഒഴിവാക്കണമെന്നും പ്രത്യേകിച്ച് തങ്ങളുടെ സ്കൗട്ട ് അധ്യാപകനെയെങ്കിലും ഇവിടെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനു മുന്നില്‍ നിവേദനവുമായെത്തിയത്. കഴിഞ്ഞ ദിവസം വീ വാണ്ട് സ്കൗട്ട ് മാസ്റ്റര്‍ എന്നാവശ്യപ്പെട്ട ് വിദ്യാര്‍ഥികള്‍ രാവിലെ മുതല്‍ ഉച്ചവരെ ഗ്രൗണ്ടില്‍ മുദ്രാവാക്യം ഉയര്‍ത്തി സമരവും നടത്തിയിരുന്നു.
മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ കെ.എം ഖലീല്‍, സ്വാലിഹ് എന്നിവരും അധ്യാപകരുടെ ട്രാന്‍സ്ഫര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രിക്കു മുന്നില്‍ നിവേദനവുമായി എത്തി. അഞ്ചു വര്‍ഷമാണ് ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന്റെ സര്‍വീസ്. ഇതില്‍ പന്ത്രണ്ടും പതിമൂന്നും വര്‍ഷമായവരെ ഇവിടെ നിനിര്‍ത്താന്‍ സാധ്യമല്ലെന്നും കോടതി ഉത്തരവ് വരെയുണ്ടെന്നും മന്ത്രി യൂത്ത്ലീഗ് ഭാരവാഹികളെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."