ജീവിതം നല്‍കുന്നത് സ്നേഹം അസ്തമിക്കുന്ന കാഴ്ച: ടി. പത്മനാഭന്
തലശ്ശേരി: ജീവിതത്തിന്റെ എല്ലാ തുറകളിലും സ്നേഹം അസ്തമിച്ചിരിക്കുകയാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്. കിവീസിന്റെ അഭിമുഖ്യത്തില്‍ ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഇഫ്താര്‍ സ്നേഹസംഗമം ഉദ്ഘാടനം ചെയ്
തു സംസാരിക്കുകയായിരുന്നു പ
ത്മനാഭന്.
മനുഷ്യനും പ്രകൃതിയും തമ്മില്‍ സ്നേഹമില്ല. നമ്മുടെ ആശുപത്രികള്‍ ഇപ്പോഴും ഉപരിവര്ഗത്തിന്റേതാണ്. എന്നാല്‍ ഇപ്പോഴും സ്നേഹത്തിന്റെ ഉറവകള്‍ അപൂര്‍വമായി കാണാന്‍ പറ്റും. ദിവസങ്ങള്‍ക്കു മുമ്പ് ഒരു സ്ത്രീയെ ദേഹമാസകലം നായ കടിച്ച് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോരുമില്ലാത്ത ഇവര്‍ക്ക് വേണ്ടത്ര ചികിത്സ നല്കാന് ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. റേഷന്‍ കാര്‍ഡോ പണമോ ശുപാര്‍ശ ചെയ്യാന്‍ ആളുകളോ ഇല്ലാത്ത ഇവര്‍ക്കു വേണ്ടി ചില ഇടപെടലുകള്‍ നടന്നപ്പോള്‍ ചികിത്സ വേണ്ടരീതിയില്‍ നടന്നു. ഇതെല്ലാം കാണിക്കുന്നത് സ്നേഹം അസ്തമിച്ചിട്ടില്ലെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. നാഷിഫ് അലിമിയാന് അധ്യക്ഷനായി. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്.ബി ശ്രീകുമാര്‍ പറഞ്ഞു. ഗാന്ധിയെ തരം താഴ്ത്തി മോശക്കാരനാക്കി സംസാരിക്കുന്ന വകതിരിവില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരാണ് ഇന്ത്യയുടെ ശാപമെന്ന് അദ്ദേഹം പറഞ്ഞു. കൈക്കൂലിക്കെതിരെ പ്രസംഗിക്കുകയും അകത്ത് ലക്ഷ്മിപൂജ നടത്തി വന്‍ അഴിമതി നടത്തുകയും ചെയ്യുന്നവരാണ് ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരും. തസ്കര ആധിപത്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ പലയിടത്തും ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത് ജനക്കൂട്ട ആധിപത്യമാണ്. പണത്തിന്റെ മാഫിയവത്കരണം ഇവര്‍ പലസ്ഥലങ്ങളിലും നടത്തുകയാണ്. ഇതിനെതിരേ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."