മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനെത്തിയാല്‍ തടയുമെന്ന് ഉടമകളുടെ മുന്നറിയിപ്പ്: ചീഫ് സെക്രട്ടറിക്കെതിരേ ഗോബാക്ക് വിളി
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനെത്തിയാല്‍ ഏത് വിധേനയും പ്രതിരോധിക്കുമെന്ന് ഫ്ളാറ്റ് ഉടമകള്‍.
വിഷയത്തില്‍ സുപ്രിം കോടതിയെ സര്‍ക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചില്ല. അപാര്ട്മെന്റുകളില് താമസക്കാരുണ്ടെന്ന് ആരും സുപ്രിം കോടതിയെ ധരിപ്പിച്ചെല്ലുന്നും ഇതുകൊണ്ടാണ് സുപ്രിം കോടതി ഇങ്ങനെയൊരു നിലപാടെടുത്തതെന്നുമാണ് ഫ്ളാറ്റുടമകളുടെ പക്ഷം.
സര്‍ക്കാരും നഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്ളാറ്റുടമകള്‍ മുഖ്യമന്ത്രിക്ക് കത്തും അയച്ചിട്ടുണ്ട്.
സുപ്രിം കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞുവെന്നും സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.
അതേ സമയം മരടിലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരേയും ഫ്ളാറ്റുടമകള്‍ രംഗത്തെത്തി.
ഹോളി ഫെയ്ത് അപ്പാര്‍ട്മെന്റുകളുടെ മുന്നിലായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ചീഫ് സെക്രട്ടറിയെ ഉപരോധിച്ചത്.
ഉറക്കെ മുദ്രാവാക്യം വിളിച്ച് തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."