അനധികൃത റെയില്‍വേ ടിക്കറ്റ് വില്പന: കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍
തിരൂര്‍: കരിഞ്ചന്തയില്‍ വില്ക്കാന് സൂക്ഷിച്ച റെയില്‍വെ ടിക്കറ്റുകളുകളുമായി കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍.
കുറ്റിപ്പുറം പൈങ്കണ്ണൂര്‍ തെക്കെ പൈനക്കല് വീട്ടില്‍ സക്കീര്‍ ഹുസൈന് (46) നെയാണ് അറസ്റ്റിലായത്. കോട്ടക്കലില്‍ നിന്ന് അനധികൃതമായി വില്‍പ്പനയ്ക്ക് സൂക്ഷിച്ച റെയില്‍വെ ടിക്കറ്റുകളുമായി തിരൂര്‍ റെയില്‍വെ പൊലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോട്ടക്കല്‍ നഗരസഭയുടെ കീഴിലുള്ള റെയില്‍വെ ടിക്കറ്റ് കൗണ്ടറില്‍ വ്യാപകമായ തോതില്‍ കരിഞ്ചന്ത വില്‍പ്പന നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് രഹസ്യമായി നിരീക്ഷിച്ച് പ്രതിയെ തെളിവുസഹിതം പിടികൂടുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിന് സമീപത്തു നിന്ന് നാല് റിസര്‍വേഷന്‍ ടിക്കറ്റുകളുമായി പിടിയിലായ സക്കീര്‍ ഹുസൈനല് നല്കിയ വിവരത്തെ തുടര്‍ന്ന് കോട്ടക്കല്‍ ലീന തിയേറ്ററിന് സമീപമുള്ള സ്വകാര്യ ട്രാവല്സില് നിന്ന് 47 റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കൂടി പിടിച്ചെടുക്കുകയായിരുന്നു. 51 ടിക്കറ്റിന് 80000 രൂപയോളം വില വരുമെന്ന് ആര്.പി.എഫ് എസ്.ഐ പറഞ്ഞു.
സക്കീര്‍ ഹുസൈന് കാലങ്ങളായി ഉത്സവ സീസണില്‍ റെയില്‍വെ ടിക്കറ്റ് കരിഞ്ചന്തയ്ക്ക് വില്‍ക്കുന്നയാളാണെന്ന് ആര്.പി.എഫ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും. ആര്.പി.എഫ് എസ്.ഐ ഷിനോജ്, ഉദ്യോഗസ്ഥനായ സിറാജ് മേനോന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."