ജീവിതം നല്‍കുന്നത് സ്നേഹം അസ്തമിക്കുന്ന കാഴ്ച: ടി.പത്മനാഭന്
തലശ്ശേരി: ജീവിതത്തിന്റെ എല്ലാ തുറകളില്‍നിന്നും സ്നേഹം അസ്തമിച്ചിരിക്കുകയാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്. കിവീസിന്റെ അഭിമുഖ്യത്തില്‍ ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഇഫ്താര്‍ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനും പ്രകൃതിയും തമ്മില്‍ സ്നേഹമില്ല. സ്നേഹത്തില്‍ പൂര്‍ണമായും വിശ്വസിക്കുന്ന ഒരുവനാണ് ഞാന്‍. ഇപ്പോഴും സ്നേഹത്തിന്റെ ഉറവകള്‍ അപൂര്‍വമായി കാണാന്‍ പറ്റുമെന്നും ആദ്ദേഹം പറഞ്ഞും.പരിപാടിയില്‍ നാഷിഫ് അലിമിയാന് അധ്യക്ഷനായി.
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്.ബി ശ്രീകുമാര്‍ പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയത നമ്മുടെ രാജ്യത്ത് കൂടിവരികയാണ്.
ബി.ജെ.പി ഹിന്ദുക്കളുടെ ഇടയില്‍ ഗോസായി വല്കരണവും മുസ്ലിംങ്ങള്‍ അറബി വല്കരണവും നടത്തുകയാണെന്നും ഇത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."