മോദിയും പിണറായിയും സമ്പൂര്‍ണ പരാജയം: മുല്ലപ്പള്ളി
തലശ്ശേരി: മൂന്നുവര്‍ഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും ഒരു വര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി വിജയനും സമസ്ത മേഖലകളിലും പൂര്‍ണപരാജയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.
ന്യൂമാഹിയിലെ കോണ്‍ഗ്രസ് നേതാവ് എന്‍.പി. ഭാസ്‌കരന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവര്‍ ഏതെങ്കിലും മേഖലകളില്‍ വിജയിച്ചിട്ടുണ്ടെങ്കിലല്‍ അത് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോദിയും പിണറായിയും കോണ്‍ഗ്രസ് മുക്തഭാരതമാണ് ആഗ്രഹിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ ഹിന്ദുതീവ്രവാദത്തിനെതിരേ ജനാധിപത്യ മതേതരത്വ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ സി. പി.എം നടത്തുന്നത്. വര്‍ഗീയ രാഷ്ട്രീയം അതിന്റെ ഉച്ചസ്ഥായിലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗാന്ധിജിക്കെതിരേ അമിത്ഷാ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
വി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. അഡ്വ. ടി. ആസിഫലി, സി.ആര്‍. റസാഖ്, സി.വി. രാജന്‍, പി.കെ. രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."