മോദി സര്‍ക്കാരിനെതിരേ അഴിമതി ആരോപണം: ധാതുഖനന പാട്ടക്കാലാവധി നീട്ടി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്
ന്യുഡല്‍ഹി: അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കേന്ദ്ര സര്‍ക്കാരിനെതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. അഴിമതിവിരുദ്ധ നീക്കം ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് കോണ്‍ഗ്രസ് പുതിയ ആയുധവുമായി മോദി സര്‍ക്കാരിനെതിരേ രംഗത്തു വന്നിരിക്കുന്നത്.
50 വര്‍ഷത്തേക്ക് ലേലം നടത്താതെയാണ് രാജ്യത്തെ ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയത്. ഇതിലൂടെ കോടികളുടെ അഴിമതി നടത്താനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 358 ഖനികളുടെ ഉടമസ്ഥരില്‍ നിന്ന് സര്‍ക്കാര്‍ കൈപ്പറ്റിയ സംഭാവനയുടെ കണക്ക് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം കാലാവധി നീട്ടി നല്‍കിയതില്‍ നേരത്തെ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ ഇതുവരെ വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിട്ടില്ല. ഇത് ആരോപണം ശരിവെക്കുന്നതാണെന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.
പൊതു ഖജനാവിന് ഉണ്ടായ നഷ്ടത്തെക്കുറിച്ച് സംസാരിക്കാന്‍ സി.എ.ജി എന്തുകൊണ്ട് മടിക്കുന്നുവെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. 358 ധാതുഖനികളുടെ പാട്ടക്കാലവധിയാണ് സര്‍ക്കാര്‍ നീട്ടി നല്‍കിയത്. 288 കമ്പനികളുടെ കാലാവധിയുടെ കാര്യത്തില്‍ കൂടി സര്‍ക്കാര്‍ തീരുമാനം വരാനുണ്ട്. അതിനു മുന്നോടിയായാണ് രംഗ പ്രവേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."