HOME
DETAILS

കൂനം വയലിലെ കുളങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

  
backup
June 12 2017 | 04:06 AM

%e0%b4%95%e0%b5%82%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa


തളിപ്പറമ്പ്: ജലക്ഷാമം പരിഹരിക്കുന്നതിനായി കുറുമാത്തൂര്‍ പഞ്ചായത്ത് കൂനം വയലില്‍ കുഴിച്ച കുളങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ഇരുപത് ഏക്കര്‍ വയലില്‍ പുതിയതും പഴയതുമായി ഏഴു കുളങ്ങളാണുള്ളത്.
കരയിടിഞ്ഞുകൊണ്ടിരിക്കുന്ന കുളങ്ങള്‍ കര തിരിച്ചറിയാനാകാത്തവിധം വെള്ളം നിറയുന്നതോടെ കൂടുതല്‍ അപകടകാരികളാകുകയാണ്. വരള്‍ച്ചാതോത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മഴക്കാലത്ത് പരമാവധി മഴവെള്ളം ഭൂമിയിലേക്ക് ആഗിരണം ചെയ്യാനും വേനല്‍ക്കാലത്ത് കൃഷിക്കാര്‍ക്ക് ഉപയോഗിക്കുന്നതിനുമായി കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം വാര്‍ഡിലാണ് മൂന്ന് കുളങ്ങള്‍ പുതുതായി നിര്‍മിച്ചത്.
സ്ഥലത്തിന്റെ സ്വഭാവമനുസരിച്ച് ഇവിടെ കുളങ്ങള്‍ കുഴിക്കുന്നത് അപകടമാണെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവഗണിച്ച് പഞ്ചായത്ത് അധികൃതര്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കുളം നിര്‍മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. 9.4 മീറ്റര്‍ നീളത്തില്‍ 7.4 മീറ്റര്‍ വീതിയിലും ഒന്‍ുപത് മീറ്റര്‍ ആഴവുമുള്ള ഒരു കുളത്തിന് അഞ്ഞൂറ്റി എഴുപതോളം തൊഴില്‍ദിനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇതിന്റെ വശങ്ങള്‍ സംരക്ഷിക്കാനായി വിരിച്ച കയര്‍ഭൂവസ്ത്രത്തിന് പത്തു വര്‍ഷത്തെ ആയുസാണ് പറഞ്ഞിരുന്നത്. മഴ തുടങ്ങിയതോടെ വശങ്ങള്‍ ഇടിഞ്ഞു കയര്‍ഭൂവസ്ത്രമെല്ലാം നാശിക്കാനായി. വെള്ളം നിറഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ കുട്ടികള്‍ കുളിക്കാനായി ഇവിടെ എത്തിതുടങ്ങിയിട്ടുണ്ട്.
വീട്ടുകാര്‍ അറിയാതെ എത്തുന്ന കുട്ടികള്‍ അപകടത്തില്‍ പെടുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. പദ്ധതി വിജയിക്കില്ലെന്ന് മനസിലാക്കി അവസാനമായി നിര്‍മിച്ച കുളം മൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. മഴക്കാലത്ത് വലിയ ആഴത്തിലുള്ള കുളം നികത്തുന്നത് കൂടുതല്‍ അപകടമാകുമെന്നതിനാലാണ് തടഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുപതേക്കര്‍ വയലില്‍ നൂറു മീറ്റര്‍ വിട്ടാണ് കുളങ്ങള്‍ കുളങ്ങളുള്ളത്. അടുത്തടുത്ത് കുളങ്ങളുടെ ആവശ്യത്തെകുറിച്ച് ചോദിച്ചപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ നല്‍കാനാണെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടി.
ഇവിടെയുള്ള നാലു പഴയ കുളങ്ങള്‍ പുനരുദ്ധരിച്ചാല്‍ ജലക്ഷാമം പരിഹരിക്കാനാകുമെന്നിരിക്കെ പഞ്ചായത്തിന് സാമ്പത്തിക നഷ്ടവും നാടിന് അപകടഭീഷണിയും സമ്മാനിച്ച് നിര്‍മിച്ച കളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം എളുപ്പത്തില്‍ മനസിലാകുന്നതിന് ഇരുമ്പ് വേലി കെട്ടി വേര്‍തിരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago