കോണ്‍ഗ്രസ് മുക്ത ഭാരതം; ബി.ജെ.പിയുടെ നടക്കാത്ത സ്വപ്‌നം: ബെന്നി ബെഹനാന്‍
നിലമ്പൂര്‍: കോണ്‍ഗ്രസ് മുക്ത ഭാരതം ബി.ജെ.പിയുടെ നടക്കാത്ത സ്വപ്നമാണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷമായി രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാന്‍ മോദി ശ്രമിക്കുകയാണ്. ഇതിനെ തടയാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയു. അതിനാല്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ട.് അതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദി മൂന്ന് പതിറ്റാണ്ട് ശ്രമിച്ചാലും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കഴിയില്ല. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മോദിയുടേതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. സ്വീകരണ യോഗം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനാകാനാണ് ശ്രമിക്കുന്നതെന്ന് ആര്യാടന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വിശ്വാസികളുടെ ഒപ്പമാണെന്നും ആര്യാടന്‍ പറഞ്ഞു. ഡി.സി.സി.പ്രസിഡന്റ് വി.വി.പ്രകാശ് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി വി.എ.കരീം, മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി, ആര്യാടന്‍ ഷൗക്കത്ത്, വി.എസ്.ജോയി, എന്‍.എ കരീം, കല്ലായി മുഹമ്മദാലി, എ.ഗോപിനാഥ്, ബാബു മോഹന കുറുപ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."