'' ആദ്യം അവര്‍ എന്റെ ഭര്‍ത്താവിനെ കൊന്നു പിന്നെ എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി, ഇപ്പോള്‍ തബ്‌രിസിന്റെ മരണം ഹൃദയ സ്തംഭനം മൂലമെന്ന് '' കരഞ്ഞ് തളര്‍ന്ന് ഭാര്യ
ജാര്‍ഖണ്ഡ്: ''തബ്‌രിസ് കൊല്ലപ്പെടുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു, ഇപ്പോള്‍ എനിക്ക് എന്റെ കുഞ്ഞിനെയും നഷ്ടപ്പെട്ടു. അമിതമായ മാനസിക സമ്മര്‍ദം താങ്ങാന്‍ വയ്യാതെയാണ് ഗര്‍ഭം അലസിയെതെന്ന് ഡോക്ടര്‍ പറഞ്ഞു'' പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധം തളര്‍ന്ന അവശയായിരുന്നു ജാര്‍ഖണ്ഡില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട തബ്‌രിസിന്റെ ഭാര്യ ഷഹിസ്ത. തബ്രിസ് കൊല്ലപ്പെടുന്നതിന്റെ 2 മാസം മുമ്പ് മാത്രമാണ് അവരുടെ വിവാഹം നടന്നത്. ഒരുമിച്ച് ജീവിച്ച് തുടങ്ങുന്നതിന് മുമ്പേ എല്ലാം തകര്‍ന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തബ്‌രിസിന്റെ കൊലയാളികള്‍ക്കെതിരെയുള്ള കൊലപാതക കുറ്റം പിന്‍വലിച്ചുള്ള ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചത്. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് പൊലിസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയത്
.
ഏഴ് മണിക്കുറോളം ആള്‍കൂട്ട കൊലപാതികള്‍ ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ തബ്രിസ് ഹൃദയ സതംഭനം മൂലമാണ് മരിച്ചെതെന്ന് തിരുത്തി കൊലപാതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്. സംഭവം നടന്ന ഉടനെ തന്നെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഉദ്യോഗശ്ഥരുടെ ഭാഗത്ത് നിന്ന ഉണ്ടായിരുന്നു.തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി സി.ടി സ്‌കാന്‍ ചെയ്യാന്‍ പോലും സൗകര്യം ഇല്ലാത്ത സദര്‍ ആശുപത്രിയില്‍ ആയിരുന്നു തബ്രിസിനെ പ്രവേശിപ്പിച്ചിരിന്നത്. ആക്രമണത്തില്‍ തലയോട്ടിക്കടക്കം ഗുരുതരാമായ പരിക്കാണ് പറ്റിയിുരുന്നത്. തബ്രിസിനെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക വരെ ചെയ്ത കേസാണ് അട്ടിമറിക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."