അസം പൗരത്വപ്പട്ടിക: പുറത്തായവരില്‍ കൂടുതലും ഹിന്ദുക്കള്‍, ആശയങ്കയുമായി ആര്‍.എസ്. എസ്.
ന്യൂഡല്‍ഹി: അസം പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവരില്‍ കൂടുതലും ഹിന്ദുക്കളായതില്‍ ആശയങ്കയുമായി ആര്‍.എസ്. എസ്. രാജസ്ഥാനിലെ പുഷ്‌ക്കറില്‍ നടന്ന ആര്‍.എസ്.എസ് ദേശീയ സമ്മെളനം ഇക്കാര്യം ഗൗരവത്തില്‍ ചര്‍ച്ച ചെയ്തു. യഥാര്‍ത്ഥത്തില്‍ പൗരന്‍മാരായ നിരവധി പേര്‍ പട്ടികയില്‍ നിന്ന് പുറത്തായതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, ജനറല്‍ സെക്രട്ടറി രാംമാധവ്, ആര്‍.എസ്.എസിന്റെ 200 ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം വിലയിരുത്തി.
സര്‍ക്കാര്‍ പൗരത്വബില്‍ കൊണ്ടുവന്ന് ബംഗാളി ഹിന്ദുക്കളുടെ പൗരത്വം ഉറപ്പുവരുത്തുമെന്നും വിദേശ ട്രൈബ്യൂണലുകളില്‍ അനുകൂലവിധിക്ക് വേണ്ട സാഹചര്യമുണ്ടാക്കുമെന്നും യോഗത്തില്‍ ബി.ജെ.പി നേതാക്കള്‍ ഉറപ്പു നല്‍കി.
അതോടൊപ്പം യോഗത്തില്‍ നിരവധി നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നു. ഇക്കാര്യം നടപ്പാക്കുന്നതിന് മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് ജെ.പി നദ്ദ യോഗത്തെ അറിയിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ യോഗം അത്യാവേശത്തോടെ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."