HOME
DETAILS

300 കോടിയുമായി മുങ്ങിയ മാര്‍ക്കറ്റിംഗ് കമ്പനി എം.ഡി തായ്‌ലാന്റില്‍ പൊങ്ങി: മലയാളികള്‍ മണ്ടന്‍മാര്‍, അവരെ പറ്റിക്കാന്‍ എളുപ്പമെന്നും ഫോണ്‍ സംഭാഷണം

  
backup
September 09 2019 | 15:09 PM

marketing-company-closed-issue

പാലക്കാട്: പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികളുടെ 300 കോടി രൂപയുമായി മുങ്ങിയ മാര്‍ക്കറ്റിംഗ് കമ്പനിയുടെ എം.ഡി സേലം സ്വദേശി രവികുമാര്‍ തായ്‌ലാന്റിലേക്ക് കടന്നു. കോയമ്പത്തൂര്‍ സായ്ബാബ കോളനി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന വി.വി. ട്രേഡേഴ്‌സ് എം.ഡി രവികുമാറാണ് തായ്‌ലാന്റിലെത്തിയതായി സ്ഥാപനത്തിലെ ജീവനക്കാരനെ അറിയിച്ചത്. ഇദ്ദേഹം ടെലഫോണില്‍ സംസാരിച്ചതിന്റെ ഓഡിയോ സുപ്രഭാതത്തിന് ലഭിച്ചു.

പണം തിരികെ ചോദിച്ച് ആരും തന്നെ വിളിക്കേണ്ടതില്ലെന്നും ഇപ്പോഴുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള ആശയം പറഞ്ഞുതരാന്‍ വേണ്ടി വിളിച്ചാല്‍ മതിയെന്നുമാണ് രവികുമാര്‍ ജീവനക്കാരനോട് പറയുന്നത്. വി.വി ട്രേഡേഴ്‌സില്‍ പണം നിക്ഷേപിച്ചവരില്‍ 90ശതമാനം ആളുകളും പ്രവാസികള്‍ അടക്കമുള്ള മലയാളികളാണ്. മലയാളികള്‍ മണ്ടന്‍മാരാണെന്നും പറ്റിക്കാന്‍ പറ്റിയവരാണെന്നും മറ്റൊരു സംഭാഷണത്തില്‍ രവികുമാര്‍ പറയുന്നുണ്ട്.

ഫോറക്‌സ് ട്രേഡിംഗ്, ഷെയര്‍മാര്‍ക്കറ്റിംഗിലാണ് പണം ഉപയോഗിക്കുകയെന്നാണ് നിക്ഷേപകര്‍ക്ക് കമ്പനി ഉറപ്പുകൊടുത്തിരുന്നത്. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തിരുന്ന 300 കോടി രൂപ രാജ്യത്തിന് പുറത്തേക്ക് എത്തിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. എം.ഡിയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ മലയാളി സംഘമുണ്ടെന്നും ഇവര്‍ പുതിയ കമ്പനികളുടെ പേരില്‍ ഇരകളെ തേടി കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

വി.വി ട്രേഴ്‌സിന്റെ കേരളത്തിലെ ചീഫ് ലീഡേഴ്‌സാണ് പുതിയ പേരുകളില്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുള്ളത്. ഇവര്‍ നേരത്തെ നാനോ എക്‌സല്‍, ടൈക്കൂണ്‍, ഡി.എം.ജി കമ്പനികളിലും ലീഡേഴ്‌സ് ആയിരുന്നു. ഇവരുടെ പേരുവിവരങ്ങള്‍ സംസ്ഥാനത്തേയും കേന്ദ്രത്തിന്റേയും രഹസ്യാന്വേഷണ സംഘങ്ങള്‍ പരിശോധിച്ചുവരികയാണ്. രാഷ്ട്രീയമായും ഉദ്യോഗസ്ഥ തലത്തിലും ഉന്നത സ്വാധീനമുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലുള്ള ദുരൂഹതകളെക്കുറിച്ച് നേരത്തെ നിക്ഷേപകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കൈ നിറയെ പണവും ആഡംബരസൗകര്യങ്ങളും കിട്ടുമെന്നു പ്രലോഭിപ്പിച്ചാണ് നിക്ഷേപകരെ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് ശൃംഖലയില്‍ കണ്ണികളാക്കിയിരുന്നത്.


ഡല്‍ഹിയില്‍, അല്ലെങ്കില്‍ മുംബൈയില്‍ കേന്ദ്ര ഓഫിസും കോയമ്പത്തൂരില്‍ റീജിയണന്‍ ഓഫീസും ഉണ്ടെന്ന് അവകാശപ്പെട്ട് ഇത്തരത്തില്‍ പല കമ്പനികളും മണിചെയിന്‍ തട്ടിപ്പും എം.എല്‍.എം തട്ടിപ്പും ഇപ്പോഴും തുടരുകയാണ്. കൃത്യമായ റസിപ്റ്റുകളോ, രേഖകളോ കൊടുക്കാതെയാണ് ഇത്തരം കമ്പനികള്‍ പണം തട്ടുന്നത്. വി.വി ട്രേഡേഴ്‌സ് നിക്ഷേപകര്‍ക്ക് കൊടുത്തിരിക്കുന്ന ബാങ്ക് ഗ്യാരണ്ടി സര്‍റ്റിഫിക്കറ്റ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെലിയൂസ് ബാങ്കിന്റേതാണ്. എന്നാല്‍ റെലിയൂസ് അമേരിക്കയില്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനമാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  21 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  23 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  43 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago