പാരമ്പര്യ ചികിത്സയുടെ പ്രചാരകനായി ദേവസ്യ വൈദ്യര്‍
നടവയല്‍:ആധുനിക വൈദ്യശാസ്ത്രം വളര്‍ന്നുപന്തലിച്ച കാലത്തും പാരമ്പര്യ ചികിത്സയുടെ പ്രചാരകനായി ആലുങ്കല്‍ താഴെ ചെക്കിട്ട ഏറത്തുവീട്ടില്‍ ദേവസ്യ വൈദ്യര്‍.
ഇദ്ദേഹം തയാറാക്കുന്ന തൈലങ്ങളും കുഴമ്പുകളും ചൂര്‍ണങ്ങളും പ്രായഭേദമന്യേ രോഗികള്‍ക്ക് വേദനകളില്‍നിന്നു ആശ്വാസമേകുകയാണ്.
പാരമ്പര്യമായി ലഭിച്ച അറിവ് ഉപയോഗപ്പെടുത്തി വീട്ടില്‍വച്ചാണ് കുഴമ്പ്, തൈല നിര്‍മാണം. വാര്‍ധക്യം തളര്‍ത്താത്ത ചുറുചുറുക്കുമായി ടൗണുകളിലും ഗ്രാമങ്ങളിലും കൊണ്ടുനടന്നാണ് വില്‍പന. സന്ധിവാതതൈലം, മഹാകുക്കുടാദി തൈലം, കഫക്കെട്ട് ചൂര്‍ണം തുടങ്ങി വൈദ്യരുണ്ടാക്കുന്ന ഔഷധങ്ങള്‍ ഫലവത്താണെന്ന് ഉപയോഗിച്ചിട്ടുള്ളവര്‍ സമ്മതിക്കുന്നു.
നടുവേദന, വളംകടി, മുറിവ്, തീപ്പൊള്ളല്‍, ഒടിവ്, ചതവ്, ഉളുക്ക് എന്നിവയ്ക്ക് ഉത്തമമാണ് വൈദ്യരുടെ തൈലങ്ങള്‍.
വനത്തില്‍നിന്നുംശേഖരിക്കുന്ന പച്ചമരുന്നുകള്‍കൊണ്ടാണ് തൈലങ്ങളുടെയും മറ്റും നിര്‍മാണം. ഭാര്യ അന്നക്കുട്ടിയാണ് മുഖ്യ സഹായി.
പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലും വൈദ്യരുടെ ഉത്പന്നങ്ങള്‍ വിറ്റഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."