HOME
DETAILS
MAL
അടുത്തയാഴ്ച നാട്ടില്‍ പോകാനിരുന്ന മലയാളി സഊദിയില്‍ മരിച്ചു
backup
September 09 2019 | 17:09 PM
റിയാദ്: അടുത്തയാഴ്ച നാട്ടില്‍ പോകാനിരിക്കെ മലയാളി സഊദിയില്‍ മരിച്ചു . മലപ്പുറം ചെമ്പക്കുത്ത് സ്വദേശി സഊദി ദിയാര്‍ കണ്‍സല്‍ട്ടന്‍സി ജീവനക്കാരനായ ബഷീര്‍ ചീമാടനാ(53)ണ് മരിച്ചത്. 29 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം അടുത്ത ആഴ്ച അവധിക്കു നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ചെമ്പക്കുത്ത് മഹല്ല് ജിദ്ദ കമ്മിറ്റിയുടെ സെക്രട്ടറിയും രക്ഷാധികാരിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇര്ഫാന് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. നേരത്തെ ജിദ്ദയിലുണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ: ഷെറീന. മക്കള്‍: മുഹമ്മദ് റാഷിദ്, റഷ ബഷീര്‍, മുഹമ്മദ് റുഷൈദ്, റിംഷ ബഷീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."