HOME
DETAILS

മീനങ്ങാടിയില്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നവീകരണ പ്രവൃത്തികളുടെ മറവില്‍ നീക്കംചെയ്തു

  
backup
June 12 2017 | 04:06 AM

%e0%b4%ae%e0%b5%80%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d


മീനങ്ങാടി: ടൗണിലെ ഗതാഗതക്കുരുക്കഴിക്കാന്‍ സ്ഥാപിച്ച നോ പാര്‍ക്കിങ്, പാര്‍ക്കിങ്, മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഫുട്പാത്ത് നവീകരണ പ്രവൃത്തികള്‍ക്കിടെ നീക്കംചെയ്തയീയി ആക്ഷേപം.
ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനപ്രകാരം മീനങ്ങാടി ടൗണില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകളാണ് സ്ഥാപിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നീക്കം ചെയ്തത്.
ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മീനങ്ങാടിയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഓരോ വര്‍ഷവും സ്ഥാപിക്കാറുണ്ടെങ്കിലും ബോര്‍ഡുകള്‍ നശിപ്പിക്കപ്പെടുന്നത് പതിവാണ്. വ്യാപാരികളില്‍ നിന്നും ഒരു ബോര്‍ഡിന് 3000 രൂപയോളം ഈടാക്കിയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. പതിമൂന്നോളം സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്ന ടൗണില്‍ ഇപ്പോള്‍ മൂന്നോ, നാലോ ബോര്‍ഡുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു.
ബോര്‍ഡുകളില്‍ ചിലത് പിഴുതെടുത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപം ഉപേക്ഷിച്ചതിനാല്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.
നീണ്ടു നില്‍ക്കുന്ന മീനങ്ങാടിയിലെ ഗതാഗതക്കുരുക്ക്  വാഹനങ്ങള്‍ക്കും, വഴിയാത്രക്കാര്‍ക്കും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ബന്ധപ്പെട്ടവരുടെ അനാസ്ഥക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ശാശ്വത പരിഹാരം കാണുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനിടെയാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെടുന്നത്.
ഗതാഗതക്കുരുക്കിന് കാരണമാകുന്ന അനധികൃത പാര്‍ക്കിങ് തടയാന്‍ ചങ്ങലപൂട്ടും, സ്റ്റിക്കര്‍ പതിപ്പിച്ച് പിഴ ഈടാക്കിയും പൊലിസ് നിയമം കര്‍ശനമായി നടപ്പിലാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ അതും പേരിന് മാത്രമാണുള്ളത്.
ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതകുരുക്കില്‍പ്പെടുന്ന മീനങ്ങാടിയില്‍ ഡ്രൈനേജ് പ്രവൃത്തി നീണ്ടുപോകുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago