മീനങ്ങാടി-അമ്പലവയല്‍ റോഡ് തകര്‍ന്നു ഗതാഗതം ദുഷ്കരം
മീനങ്ങാടി: അമ്പലവയല്‍ മുതല്‍ മീനങ്ങാടി 54 ദേശീയ പാത വരെ റോഡ് തകര്‍ന്ന് കുണ്ടും, കുഴിയുമായി നടുവൊടിക്കുന്ന യാത്രയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. മഴ തുടങ്ങിയതോടെ റോഡിലെ കുഴിയുടെ ആഴം മനസ്സിലാക്കുവാന്‍ കഴിയാത്ത വിധം റോഡില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്.
ഇതുകാരണം വഴിയാത്രക്കാര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, നടക്കുവാന്‍ കഴിയാത്ത അവസ്ഥയുമുണ്ടെന്ന് നാട്ടുകാരും പറയുന്നു. അമ്പലവയല്‍ മീനങ്ങാടി പാതയില്‍ 54മുതല്‍ താഴത്തുവയല്‍, കുമ്പളേരി, ആയിരംകൊല്ലി ഭാഗങ്ങളിലാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്.മീനങ്ങാടിയില്‍ നിന്നും 54, കുമ്പളേരി വഴി അമ്പലവയലിലേക്ക് 6.6 കിലോമീറ്ററാണ് ദൂരം. പത്ത് മിനുറ്റ് കൊണ്ട് അമ്പലവയലിലേക്ക് എത്തുമെന്നതിനാല്‍ വിനോദ സഞ്ചാരികളും, മറ്റ് യാത്രികരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. മാനന്തവാടി, കല്‍പ്പറ്റ, ഭാഗങ്ങളിലേക്കുള്ള രണ്ട് കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ എടക്കല്‍ ഗുഹയും ആറാട്ടുപാറയും ചരിത്ര ശേഷിപ്പുകളും കാണുന്നതിനുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ് .എന്നാല്‍ ഇപ്പോള്‍ ഈ റോഡിലൂടെയുള്ള യാത്ര അത്ര സുഖകരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."