സാംസ്കാരിക രംഗത്തെ മൂല്യച്യുതിക്കെതിരേ അധ്യാപകര്‍ രംഗത്തിറങ്ങണം: ടി ഉഷാകുമാരി
കല്‍പ്പറ്റ: സാംസ്കാരിക രംഗത്തെ മൂല്യച്യുതിക്കെതിരേ അധ്യാപകര്‍ രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി പറഞ്ഞു.
കടമകള്‍ നിര്‍വഹിക്കുന്നതോടൊപ്പം അവകാശ നിഷേധങ്ങള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് അധ്യാപകര്‍ തയ്യാറെടുക്കണമെന്നും അവര്‍ പറഞ്ഞു. കെ.പി.എസ്.ടി.എ മെംബര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് സെന്റ് മേരീസ് യു.പി സ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
പ്രസിഡന്റ് പി.എസ് ഗിരീഷ് കമാര് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി സുരേഷ് ബാബു വാളല്‍ ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ്, ജനപ്രതിനിധികളായ ജിന്‍സി സണ്ണി, ഷീജ ആന്റണി, പി.എം ജോസ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ എം.വി രാജന്, ടോമി ജോസഫ്, ജില്ലാ ഭാരവാഹികളായ എബ്രഹാം കെ മാത്യൂ, ത്രേസ്യയാമ്മ ജോര്‍ജ്, ബെനഡിക്ട് ജോസഫ്, രാജീവന്, വി.പി സുനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."