HOME
DETAILS

എം.ജി അറിയിപ്പുകള്‍

  
backup
August 03 2016 | 19:08 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

യു.ജി ഏകജാലകം:
എസ്.സി,എസ്.ടി
അലോട്‌മെന്റ്

അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് എസ്.സി,എസ്.ടി. വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷല്‍ അലോട്‌മെന്റ് നടത്തുന്നതിനായി ഇന്നും നാളെയും (ഓഗസ്റ്റ് 4, 5) പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം എസ്.സിഎസ്.ടി. അപേക്ഷകര്‍ക്കും സ്‌പെഷല്‍ അലോട്‌മെന്റില്‍ പങ്കെടുക്കാം. ഓപ്ഷന്‍ വഴി വിവധ യു.ജി പ്രോഗ്രാമുകളില്‍ സ്ഥിര പ്രവേശനം നേടിയ അപേക്ഷകര്‍ക്കൊന്നും തന്നെ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ അലോട്‌മെന്റില്‍ അപേക്ഷിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കില്ല.

പരീക്ഷ മാറ്റി

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ എം.സി.എ ഓഫ് ക്യാംപസ് ഒന്നു മുതല്‍ ആറ് വരെ സെമസ്റ്റര്‍ (2007ന് മുന്‍പുള്ള അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2007 മുതല്‍ 2010 വരെ അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2011 മുതലുള്ള അഡ്മിഷന്‍ -റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും പ്രാക്ടിക്കലും മാറ്റി വച്ചു. പുനഃക്രമീകരിച്ച വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എസ്.സി ഐ.ടി (ഓഫ് ക്യാംപസ് - റഗുലര്‍സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷന്‍വൈവ വോസിപ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 10 മുതല്‍ പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലും, ചാലക്കുടി കുന്നപ്പള്ളി നിര്‍മ്മല കോളജ് ഓഫ് എന്‍ജിനിയറിങിലും നടത്തും.

പരീക്ഷാ തിയതി

ഒന്നുമുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു (പഴയ സ്‌കീം - 2000 -2001 മുതലുള്ള അഡ്മിഷന്‍) മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഓഗസ്റ്റ് 30ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളജുകളിലെയും സ്റ്റാസിലെയും ഒന്ന് മുതല്‍ അഞ്ച് വരെ സെമസ്റ്റര്‍ എം.സി.എ (പഴയ സ്‌കീം - 2007 മുതല്‍ 2010 വരെ അഡ്മിഷന്‍) മേഴ്‌സി ചാന്‍സ് ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 26ന് ആരംഭിക്കും.

നാലാം സെമസ്റ്റര്‍ ബി.പി.ഇ (2014 അഡ്മിഷന്‍ റഗുലര്‍, 2013 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 31ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഓഗസ്റ്റ് 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 16 വരെയും സ്വീകരിക്കും.

മേഴ്‌സി ചാന്‍സ് പരീക്ഷ

2000 മുതല്‍ 2008 വരെ അഡ്മിഷന്‍ മോഡല്‍ മൂന്ന് യു.ജി കോഴ്‌സുകളുടെ (ബി.ബി.എം.ബി.ബി.എ.ബി.സി.എ.ബി.എസ്.സി.ഇലക്‌ട്രോണിക്‌സ്ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്ബി.എസ്.സി ഇന്‍ഡസ്ട്രിയല്‍ ഫിഷ് ആന്‍ഡ് ഫിഷറീസ്ബി.എസ്.സി അക്വാകള്‍ച്ചര്‍ബി.എസ്.ഡബ്ല്യുബി.എസ്.സി ബയോഇന്‍ഫര്‍മാറ്റിക്‌സ്) അവസാന മേഴ്‌സി ചാന്‍സ് ഡിഗ്രി പരീക്ഷകള്‍ നടത്തും.

അപേക്ഷകള്‍ പിഴകൂടാതെ ഓഗസ്റ്റ് 25 വരെയും 50 രൂപ പിഴയോടെ 26 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 30 വരെയും സ്വീകരിക്കും. അപേക്ഷകര്‍ 10000 രൂപ സ്‌പെഷല്‍ ഫീസായി നിശ്ചിത പരീക്ഷാ ഫീസിനും സി.വി ക്യാംപ് ഫീസിനും പുറമെ അടയ്ക്കണം. പരീക്ഷാ തിയതി പിന്നീട്.
ബി.എസ്.സി പെട്രോകെമിക്കല്‍സ് (2000 മുതല്‍ 2008 വരെ അഡ്മിഷന്‍) ഡിഗ്രി കോഴ്‌സിന്റെ രണ്ടാം മേഴ്‌സി ചാന്‍സ് പരീക്ഷ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ ആഗസ്റ്റ് 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 19 വരെയും സ്വീകരിക്കും. അപേക്ഷകര്‍ സ്‌പെഷല്‍ ഫീസായി 7000 രൂപ നിശ്ചിത പരീക്ഷാ ഫീസിനും സി.വി ക്യാംപ് ഫീസിനും പുറമെ അടയ്ക്കണം. പരീക്ഷാ തിയതി പിന്നീട്.

രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് പരീക്ഷ

രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് (പുതിയ സ്‌കീം - 2014 അഡ്മിഷന്‍ റഗുലര്‍, 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി, 2007 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 31ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഓഗസ്റ്റ് 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 16 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 100 രൂപയും വീണ്ടുമെഴുന്നതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതവും സി.വി ക്യാംപ് ഫീസായി അടയ്ക്കണം. മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ സ്‌പെഷല്‍ ഫീസായി 5000 രൂപ നിശ്ചിത പരീക്ഷാ ഫീസിനും സി.വി ക്യാംപ് ഫീസിനും പുറമെ അടയ്ക്കണം. 2016 ജൂലൈ മാസം നടത്തിയ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് സ്‌പെഷല്‍ ഫീസ് അടച്ചിട്ടുള്ളവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. പ്രസ്തുത രസീതിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകും.

പ്രോജക്ട് ഇവാലുവേഷന്‍വൈവ വോസി

നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് (സി.എസ്.എസ് - റഗുലര്‍ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 5 വരെ അതത് കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

പരീക്ഷാ ഫലം

2015 ഒക്‌ടോബര്‍ മാസം നടത്തിയ അഞ്ചാം സെമസ്റ്റര്‍, 2016 മാര്‍ച്ച് മാസം നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ മോഡല്‍ ഒന്ന് രണ്ട് അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (റഗുലര്‍റീഅപ്പിയറന്‍സ് - സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.

2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ഫിസിക്‌സ് (സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
2016 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ടെക് (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.

2016 ഏപ്രില്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മെഡിക്കല്‍ ബയോകെമിസ്ട്രി (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.

തിയതി നീട്ടി

സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദ്വിവല്‍സര എം.ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമില്‍ 2016-18 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി ഓഗസ്റ്റ് 12 വരെ നീട്ടി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും വെബ് സൈറ്റ് ംംം.ാഴൗ.മര.ശി, ംംം.ാഴൗീെര.െശി . ഫോണ്‍ 0481-2731037.

സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സിലെ എം.ടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമില്‍ പട്ടികജാതി വിഭാഗത്തിലും പട്ടിക വര്‍ഗ വിഭാഗത്തിലും ഓരോ സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള യോഗ്യതയുള്ള മേല്‍ സൂചിപ്പിച്ച വിഭാഗങ്ങളില്‍െപ്പടുന്ന അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 5ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഫിസില്‍ ഹാജരാകണം.

വിവരാവകാശ
അപേക്ഷകള്‍

സര്‍വകലാശാലയില്‍ സമര്‍പിക്കുന്ന വിവരാവകാശ അപേക്ഷകള്‍ - പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം പിന്‍ 686560 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.

വിവരാവകാശ ഫീസ് എസ്.ബി.ടി ഡ്രാഫ്റ്റ്ചലാന്‍, ജനസേവനകേന്ദ്രം രസീത്, സര്‍വകലാശാല ക്യാഷ് കൗണ്ടര്‍ രസീത്, പോസ്റ്റര്‍ ഓര്‍ഡര്‍ എന്നിവയിലേതെങ്കിലും രീതിയില്‍ അടയ്‌ക്കേണ്ടതാണ്. കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുന്നതല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago