'വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് ആശ്വാസം നല്‍കണം'
കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ആശ്വാസം നല്‍കണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വായ്പയെടുത്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വര്‍ഷങ്ങളായി നിരവധി സമരങ്ങള്‍ അസോസിയേഷന്‍ നടത്തിയിരുന്നു. ഇതിന് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് അനുവദിച്ച ഫണ്ട് തികയാത്തപക്ഷം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ജില്ലയിലെ കാര്‍ഷിക സാമ്പത്തിക മേഖല രൂക്ഷമായ തകര്‍ച്ചയിലാണ്. സാധാരണക്കാരും ചെറുകിട നാമമാത്ര കര്‍ഷകരും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങള്‍, മാരക രോഗികള്‍, വിധവകള്‍, ജോലിയില്ലാത്തവര്‍ എന്നിങ്ങനെയുള്ളവരെല്ലാം കടബാധ്യതക്ക് മുന്നില്‍ നിസ്സഹയരാണ്. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ഉടന്‍ നടപ്പിലാക്കണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.ഡി. മാത്യു, ശ്രീധരന്‍ ഇരുപുത്ര, ഫ്രാന്‍സിസ് പുന്നോലിന്‍, വര്‍ഗീസ്മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."