HOME
DETAILS

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഇടപെടല്‍

  
backup
October 28 2018 | 07:10 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4-11

ചെറുതുരുത്തി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ 22ന് നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു വീണ്ടും തെരഞ്ഞെടുപ്പു നടത്താനുള്ള പി.ടി.എയുടെയും ഒരു വിഭാഗം അധ്യാപകരുടെയും ശ്രമം ഹൈക്കോടതി തടഞ്ഞു.
തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായി വിജയിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി പി.എം മുഹമ്മദ് ഷബീര്‍ നല്‍കിയ ഹരജിയിലാണു ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയരക്ടറുടെ (ജനറല്‍) സര്‍ക്കുലര്‍ പ്രകാരം ഒക്ടോബര്‍ 22ന് സ്‌കൂളുകളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടത്തി വിജയികളെ പ്രഖ്യാപിച്ച് 24ന് ഭാരവാഹികളുടെ യോഗം ചേരണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. 22ന് 58 ക്ലാസ്സ് ലീഡര്‍മാരുടെ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. 42 ക്ലാസ് ലീഡര്‍മാര്‍ പങ്കെടുത്ത സ്‌കൂള്‍ പാര്‍ലമെന്റിലേക്കുള്ള പത്തു ഭാരവാഹി സ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഇലക്ഷന്‍ ചുമതലയുള്ള പ്രധാനാധ്യാപകനും മറ്റു അധ്യാപകരും ചേര്‍ന്നാണു നടത്തിയത്. ചെയര്‍മാനെ ഓപ്പണ്‍ വോട്ടിങിലൂടെയും മറ്റു ഒന്‍പതു സ്ഥാനങ്ങളിലേക്കു രഹസ്യ ബാലറ്റ് വഴിയുമാണു തെരഞ്ഞെടുത്തത്. 25 വോട്ടുകള്‍ നേടിയ പി.എം മുഹമ്മദ് ഷബീറിനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയും രഹസ്യ ബാലറ്റിലൂടെ നടന്ന ഒന്‍പതു സ്ഥാനങ്ങളിലേക്കുള്ള ഫലപ്രഖ്യാപനത്തില്‍ നാലു സ്ഥാനങ്ങളുടെ ഫലം എണ്ണുകയും ചെയ്തു. തുടര്‍ന്നു പരാജിത വിഭാഗം തെരഞ്ഞെടുപ്പു നടപടി ക്രമങ്ങള്‍ അലങ്കോലപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തി നടപടി ക്രമങ്ങള്‍ തടസപെടുത്തുകയും ചെയ്യുകയായിരുന്നു.
പി.ടി.എ ഭാരവാഹികളും ഇലക്ഷന്‍ ചുമതലയുള്ള അധ്യാപകരും ചേര്‍ന്നു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു പകരം ഒക്ടോബര്‍ 26നു റീ ഇലക്ഷനുള്ള ശ്രമം നടത്തുകയായിരുന്നു. സ്‌കൂള്‍ ലീഡര്‍മാരെ വിളിച്ചുകൂട്ടി ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പി.എം മുഹമ്മദ് ഷബീര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയരക്ട (ജനറല്‍)ന്റെ ഉത്തരവില്‍ പറഞ്ഞ പ്രകാരം ജനാധിപത്യ രീതിയില്‍ 22നു നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഉടന്‍ നടത്തണമെന്നും എത്രയും വേഗം സ്‌കൂള്‍ പാര്‍ലമെന്റ് കൂടുന്നതിനു സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
ഹൈക്കോടതിയുടെ അന്തിമ ഉത്തരവു വരുന്നതു വരെ 22ന് വോട്ടിങ് നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് റദ്ദു ചെയ്യുകയോ വീണ്ടും ഇലക്ഷന്‍ നടത്താന്‍ തീരുമാനിക്കുകയോ തെരഞ്ഞെടുപ്പ് സംബന്ധിച്ചു യാതൊരു വിധ തീരുമാനങ്ങളെടുക്കുകയോ ചെയ്യരുതെന്നാണ് ഹൈക്കോടതി തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറോടും സ്‌കൂള്‍ പ്രധാനധ്യപകനോടും നിര്‍ദേശിച്ചിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  21 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago