വിദ്യാഭ്യാസ വായ്പ നിജപ്പെടുത്തണമെന്ന്
കല്‍പ്പറ്റ: കേരളത്തിലെ മുന്നോക്ക സമുദായത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ 10 ലക്ഷം രൂപയായി നിജപ്പെടുത്തണമെന്ന് മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നവരും യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ അവഗണിക്കപ്പെട്ട മുന്നോക്ക സമുദായത്തില്‍പ്പെട്ട സാധാരണക്കാരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കാണണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ പ്രകാശന് അധ്യക്ഷനായി. ജില്ലാ യോഗം സംഘടനയുടെ സംസ്ഥാന ജന.സെക്രട്ടറി സി.എസ് നായര്‍ ഉദ്ഘാടനം ചെയ്തു. വി ഭരതന്, എ.പി വാസുദേവന്‍ നായര്‍, കെ ബാലകൃഷ്ണന്, എം.വി വേണുഗോപാല്‍, കെ.പി സദാശിവന്, വാടോത്ത് രാജഗോപാലന്‍, തെക്കേ ഒതയോത്ത് രാഗേഷ്, പുത്തന്‍വീട്ടില്‍ നാരായണന് നായര്‍, പുഞ്ചവയല്‍ ശിവശങ്കരന് നായര്‍, കെ ബാലന്‍വൈദ്യര്‍, കെ ദേവദാസന് എന്നിവര്‍ സംസാരിച്ചു.
സംഘടനയുടെ കണ്വന്ഷന് ജൂണ്‍ 25ന് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ എം.ജി.ടി ടൂറിസ്റ്റ് ഹോമില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."