HOME
DETAILS
MAL
ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും പൂര്‍ണമായും സി.സി.ടി.വി നിരീക്ഷണത്തില്‍
backup
October 28 2018 | 07:10 AM
ഗുരുവായൂര്‍: ക്ഷേത്രവും പരിസരവും പൂര്‍ണമായും സി.സി.ടി.വി നിരീക്ഷണത്തിലായി.
അമൃത് പദ്ധതിയില്‍ നാലു കോടി രൂപ ചെലവിട്ട് 307 കാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. കാമറ പ്രവര്‍ത്തനങ്ങളുടെ ട്രയല്‍ കഴിഞ്ഞ ദിവസം നടന്നു. ഇതിന്റെ ഉദ്ഘാടനം 30ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. കാമറാ പ്രവര്‍ത്തനങ്ങളുടെ കണ്ട്രോള് മുറി ദേവസ്വം ഓഫിസിലാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന കേന്ദ്രങ്ങള്‍, ക്ഷേത്രം നാലു നടകള്‍, ഇന്നര്‍ റിങ് റോഡ് എന്നിവിടങ്ങളിലാണു കാമറകള്‍.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ഐ.ടി വിഭാഗമാണ് ഇതിന്റെ നിര്‍വഹണ ചുമതല. ക്ഷേത്രത്തിനകത്തുള്ള കാമറകളില്‍ പലതും പ്രവര്‍ത്തന രഹിതമായിരുന്നു. ക്ഷേത്രത്തില്‍ ആഭരണ മോഷണം വര്‍ധിച്ചതും തീവ്രവാദ ഭീഷണി കണക്കിലെടുത്തുമാണു കാമറകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."