വഖ്ഫ് ബോര്‍ഡ് പലിശരഹിത ലോണ്‍ സ്‌കോളര്‍ഷിപ്പ്
മെഡിസിന്‍, എന്‍ജിനിയറിങ് തുടങ്ങി പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു കേരളാ സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നല്‍കുന്ന പലിശരഹിത ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
2016-17 വര്‍ഷത്തേക്കുള്ള അലോട്ട്‌മെന്റ് പ്രകാരം ഒന്നാം വര്‍ഷം കോഴ്‌സിനു ചേര്‍ന്നിട്ടുള്ളവര്‍ക്കു മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുള്ളൂ. എം.ബി.ബി.എസ്, ബി.ടെക്, ബി.ടെക് ലാറ്ററല്‍, ബി.ഡി.എസ്, ബി.വി.എസ്.സി, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.എസ്.സി നഴ്‌സിങ്, ജനറല്‍ നഴ്‌സിങ്, ബി.ഫാം, ഡി. ടെക്‌നോളജി (എന്‍.ഐ.എഫ്.ടി), ഡിഗ്രി ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, എം.എസ്.ഡബ്ലിയു, എല്‍.എല്‍.ബി, ബി.എസ്.സി (സൈബര്‍ ഫോറന്‍സിക്), ബി.എസ്.സി (റേഡിയോളജി), ബി.യു.എം.എസ് (യൂനാനി മെഡിസിന്‍), ബി.എസ്.സി, എം.എല്‍.ടി, എം.ഫാം എന്നീ കോഴ്‌സുകളില്‍ 100 പേര്‍ക്കാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക.
മുന്‍ പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ തത്തുല്യമായോ ഗ്രേഡോ ആണ് യോഗ്യത.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയാകണം. പൂരിപ്പിച്ച അപേക്ഷകള്‍ 2016 ഒക്ടോബര്‍ 31നകം അഡ്മിനിസ്‌ട്രേറ്റീവ് കം അക്കൗണ്ട്‌സ് ഓഫിസര്‍, കേരളാ സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം, വി.ഐ.പി റോഡ്, കലൂര്‍ 682017 എന്ന വിലാസത്ില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനും: www.keralasta-tewakfboar-d.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."