പൊതു ഗതാഗത മേഖല വലിയ പ്രതിസന്ധിയില്‍: മന്ത്രി എ.കെ ശശീന്ദ്രന്
തൃപ്രയാര്‍: സംസ്ഥാനത്തെ പൊതു ഗതാഗത മേഖല വലിയ പ്രതിസന്ധിയിലാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്.
തൃപ്രയാര്‍ സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 32,000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സര്‍വിസ് നടത്തിയിരുന്നത്. അത് 16000 ആവുകയും ഇന്ന് 12,500 ആയും കുറഞ്ഞു. അതുകൊണ്ട് ചില പ്രത്യേക റൂട്ടുകളില്‍ സര്‍വിസ് നടത്താന്‍ താല്‍പ്പര്യം കൂടുന്നുണ്ട്. അവിടെ വാഹനത്തിരക്കുണ്ടാവുകയും മറ്റ് റൂട്ടുകളില്‍ ആവശ്യത്തിന് ബസുകള്‍ ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാകുന്നത് കേരളത്തിലാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം 41000 വാഹനാപകടങ്ങളുണ്ടായി. ഇതില്‍ 4100 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. അപകടങ്ങളില്‍ പെടുന്നവരില്‍ 80 ശതമാനം പതിനാറിനും 32നും ഇടയിലുള്ളവരാണ്.
ഇത്തരക്കാര്‍ക്ക് വേണ്ടി ജനപ്രതിനിധികള്‍ ശുപാര്‍ശ ചെയ്യരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ സംസ്ഥാനത്ത് ആര്.ടി ഓഫിസുകള്‍ ഇല്ലാത്ത താലൂക്കുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗീതാ ഗോപി എം.എല്‍.എ അധ്യക്ഷയായി. ഒരു ജോയിന്റ് ആര്.ടി.ഒ, ഒരു എം.വി.ഐ ഉള്‍പ്പെടെ പത്തു ജീവനക്കാരുള്ള തൃപ്രയാര്‍ സബ് ആര്.ടി ഓഫിസ് സിവില്‍ സ്റ്റേഷനിലാണ് ആരംഭിച്ചത്. റോഡ് സുരക്ഷാ ക്ലാസുകളുടെ ഉദ്ഘാടനം സി.എന്‍ ജയദേവന് എം.പി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."