റമദാന്‍ വ്യാപാരവല്‍ക്കരിക്കപ്പെടുന്നത് ആത്മീയ മരണം
റമദാന്‍ വ്യാപാരവല്‍ക്കരിക്കപ്പെടുന്നതാണ് നാം അനുഭവിക്കുന്ന ആത്മീയ മരണം. പുതിയ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും, വിപണി തേടാനുമുള്ള വാര്‍ഷിക കച്ചവടചന്തയുടെ കാലമായി ചിലരെങ്കിലും റമദാന്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. സംസ്‌കൃത മനസ്സുകളുണ്ടാക്കലാണ് റമദാന്റെ പവിത്രലക്ഷ്യം. മനസ്സില്‍ പറ്റിച്ചേര്‍ന്ന മാലിന്യങ്ങള്‍ നീക്കാനും അകളങ്ക ഹൃദയമുണ്ടാക്കിയെടുത്ത് നന്മയുടെ നാനാവിധ പരിസരങ്ങള്‍ സൃഷ്ടിച്ചെടുക്കലാണ് നോമ്പുകാലത്തിന്റെ പരമലക്ഷ്യം.
എന്നാല്‍, ഇപ്പോള്‍ നടന്നുവരുന്നതോ. ആഹാര നിര്‍മാണ വൈഭവം നേടാനും ഭക്ഷണകാര്യത്തില്‍ എല്ലാവിധ നിയന്ത്രണങ്ങളും ഇല്ലാതാക്കാനുമുള്ള അവസരമായി റമദാന്‍ ദുരുപയോഗം ചെയ്യുന്നു. പാചകകല ശീലിക്കാനുള്ളതല്ലല്ലോ റമദാന്‍. സമൂഹത്തിന്റെ ചീത്ത നിര്‍മിതികള്‍ തച്ചുതകര്‍ക്കാനും, നന്മയുടെ നിര്‍മാണങ്ങള്‍ ത്വരിതപ്പെടുത്താനുമാണ് റമദാന്‍ നിശ്ചയിക്കപ്പെട്ടത്. എന്നാല്‍, പതിനൊന്ന് മാസം അനുവര്‍ത്തിച്ചത് റമദാനിലും വര്‍ധിത വീര്യത്തോടെ ആവര്‍ത്തിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തിലെ റമദാന്‍ ഉയര്‍ത്തുന്ന ചിന്ത ''സത്യവിശ്വാസികളെ അല്ലാഹു അനുവദിച്ചു തന്നിട്ടുള്ള നല്ല സാധനങ്ങളെ നിങ്ങള്‍ നിഷിദ്ധമാക്കുകയും അതിരുകവിഞ്ഞുപോവുകയും അരുത്. അതിരു കവിഞ്ഞു പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.'' (വി.ഖു. അല്‍മാഇദ:141). ''നിശ്ചയമായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നിത്യം കാണിക്കുന്നവനും അതിരുവിട്ട് പ്രവര്‍ത്തികുന്നവനില്‍പെട്ടവനുമായിരുന്നു.'' (വി.ഖു. യൂനുസ്:83) ''ദുര്‍വ്യയക്കാര്‍ പിശാചുക്കളുടെ സഹോദരന്മാര്‍ തന്നെയാണ്. പിശാചാവട്ടെ തന്റെ രക്ഷിതാവിനോട് തീരെ നന്ദികെട്ടവനത്രെ'' (വി.ഖു. അല്‍ ഇസ്‌റാഅ് 27). ആരാധനകളിലെങ്ങനെ ധാരാളിത്തം കടന്നുകൂടി. ഉടമക്ക് കീഴടങ്ങി വിനയാന്വിതനാവലാണ് ആരാധനകള്‍ ഉയര്‍ത്തുന്ന സന്ദേശം. എന്നാല്‍ നിസ്‌കാരം, നോമ്പ്, പെരുന്നാളാഘോഷിക്കല്‍ തുടങ്ങി വിവാഹങ്ങള്‍ വരെ ''പൊങ്ങച്ച''ക്കാരുടെ പിടിയലെങ്ങനെ അമര്‍ന്നു?. ആഘോഷങ്ങള്‍ ആഗോളീകരണത്തില്‍ പെട്ടു മതപരിസരം മരണമടഞ്ഞുപോവുന്നത് വിശ്വാസികളെ ഉല്‍കണ്ഠപ്പെടുത്തേണ്ടതല്ലേ?. മുസ്‌ലിംകള്‍ അവരുടെ വിവാഹങ്ങള്‍ പോലും കിഴക്കിന്റെ രീതികള്‍ അവലംബിക്കുന്നു.
റമദാന്‍ മനുഷ്യര്‍ വിചാരവിശാലതക്ക് ഉപയോഗപ്പെടണം. തിന്മകളോട് രാജിയാവുന്ന ഭാവമാണ് പ്രകടമായിവരുന്നത്. പതിനൊന്ന് മാസവും മതകീയഭ്രമണ പഥത്തിലൂടെ സഞ്ചരിക്കാനുള്ള പരിശീലനങ്ങളാണ് റമദാന്റെ മാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."