മഞ്ചേശ്വരം: തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ. സുരേന്ദ്രന്
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന്. കേസ് നീട്ടിക്കൊണ്ടു പോകാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
കേസില്‍ 67 സാക്ഷികളുണ്ട്. എന്നാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ല. ഇവരെ തടയുകയാണ്. പലതവണ സംരക്ഷണം കൊടുക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും പൊലിസ് തയാറായില്ല. സാക്ഷികളെ തടയുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ യു.ഡി.എഫിനെ എല്‍.ഡി.എഫ് സഹായിച്ചിരുന്നുവെന്ന് സുരേന്ദ്രന് ആരോപിച്ചു.
മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രനോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചിരുന്നു. മഞ്ചേശ്വരം എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ പി.ബി. അബ്ദുല്‍ റസാഖ് മരണപ്പെട്ട പശ്ചാത്തലത്തിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന് കോടതിയെ സമീപിക്കുകയായിരുന്നു. റസാഖിന്റെ വിജയം റദ്ദാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."