HOME
DETAILS

അറബ് മേഖലയില്‍ സമാധാന സന്ദേശവുമായി ബഹ്‌റൈനില്‍ ആഗോള സുരക്ഷാ ഉച്ചകോടി

  
backup
October 28 2018 | 07:10 AM

gulf-bahrain-summit

 

ഉബൈദുല്ല റഹ്മാനി


മനാമ: അറബ് മേഖലയില്‍ സമാധാനവും ഐക്യവും വിളംബരം ചെയ്ത് ആഗോള സുരക്ഷാ ഉച്ചകോടിയായ 14മത് മനാമ ഡയലോഗിന് ബഹ്‌റൈനില്‍ തുടക്കമായി. മനാമ റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്ര തലവന്‍മാര്‍, പ്രതിരോധ മന്ത്രിമാര്‍, വിദേശ കാര്യമന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍, രഹസ്യാന്വേഷണ സൈനിക മേധാവികള്‍ എന്നിവര്‍ ബഹ്‌റൈനിലെത്തി. .

കഴിഞ്ഞ ദിവസം ആരംഭിച്ച മനാമ ഡയലോഗില്‍ ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട പഌനറി സെഷനുകളിലായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പ്രഥമ സെഷനില്‍ മേഖലയിലെ സമാധാന പ്രശ്‌നങ്ങളും തീവ്രവാദത്തിനെതിരായ യോജിച്ചുള്ള പോരാട്ടവും പ്രധാന ചര്‍ച്ചയായിരുന്നു.
ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം നടത്തേണ്ടിയിരുന്ന ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല ഇബ്‌ന് അല്‍ ഹൂസൈന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മാന്‍ സഫാദിയാണ് അബ്ദുല്ല രാജാവിന്റെ സന്ദേശം വായിച്ചു കേള്‍പ്പിച്ചത്.

തീവ്രവാദത്തിനെതിരേ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടാകണമെന്ന് അബ്ദുല്ല രാജാവ് ആഹ്വാനം ചെയ്തു. അറബ് മേഖല ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജി.സി.സി. അംഗരാജ്യങ്ങളെല്ലാം ഒന്നിച്ചുനിന്നു പോരാടുക മാത്രമാണ് പരിഹാരം. ശാന്തിയും സമാധാനവും കാംക്ഷിക്കുന്നവരാണ് നാമെല്ലാവരും എന്നിരിക്കെ അതില്ലാതാക്കാന്‍ ആരെയും അനുവദിക്കരുതെന്നും രാജാവ് തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

അതേ സമയം ഭീകരതയെ ചെറുക്കാനും മേഖലയിലെ തീവ്രവാദ പ്രവണതകള്‍ തുടച്ചു നീക്കാനും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന വികസന നയപരിപാടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീംകമാന്ററും ഫസ്റ്റ് ഡെപ്യൂട്ടി ഉപ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ലോക നേതാക്കളെ അഭിസംബോധന ചെയ്തു നടത്തിയ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

കനത്ത സുരക്ഷയില്‍ നടക്കുന്ന ഉച്ചകോടിയില്‍ അറബ് മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്. തുര്‍ക്കിയില്‍ കൊല ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മരണം, ഫലസ്ഥീനിലെ ഇസ്രാഈല്‍ അധിനിവേശം, യമനിലെ ഹൂതികളുടെ അക്രമം, ഇറാന്റെ ഇടപെടല്‍, അമേരിക്കന്‍ നിലപാട്, ഖത്തര്‍ പ്രശ്‌നം എന്നിവയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബഹ്‌റൈനു പുറമെ ഖത്തര്‍, സൗദി അറേബ്യ, ഈജിപ്ത്, റഷ്യ, സിംഗപ്പൂര്‍, ആസ്‌ത്രേലിയ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, പാക്കിസ്ഥാന്‍, ബ്രിട്ടന്‍, അമേരിക്ക, എന്നീ രാഷ്ട്രങ്ങളിലെ പ്രമുഖരും വിദേശ പ്രതിനിധികളും 14മത് മനാമ ഡയലോഗില്‍ പങ്കെടുക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  a day ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  a day ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  a day ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago