HOME
DETAILS

പരാധീനതകളില്‍ വീര്‍പ്പുമുട്ടി മുണ്ടൂര്‍ ജങ്ഷന്‍

  
backup
October 28 2018 | 07:10 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a7%e0%b5%80%e0%b4%a8%e0%b4%a4%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa-12

മുണ്ടൂര്‍: പാലക്കാട്- കോഴിക്കോട് ദേശീയപാതയും, ചെര്‍പ്പുളശ്ശേരി-പാലക്കാട് സംസ്ഥാനപാതയും സംഗമിക്കുന്ന മുണ്ടൂര്‍ ജങ്ഷന്‍ കാലമേറെ കഴിയുമ്പോഴും പറയാന്‍ പരാധീനതകള്‍ മാത്രം. രാപകലന്യേ സ്വകാര്യബസുകളും ചരക്കുവാഹനങ്ങളുമടക്കം ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്ന കവലകളില്‍ സുരക്ഷാ സംവിധാനം പേരില്‍ മാത്രമാണ്.
ആയിരക്കണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന ജങിഷനില്‍ ആകെയൊരു കാത്തിരിപ്പുകേന്ദ്രമാണുള്ളത്. ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കും മണ്ണാര്‍ക്കാട് ഭാഗത്തേക്കുമുള്ള ബസുകള്‍ നിര്‍ത്തുന്നിടത്ത് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് വെയിലും മഴയും കൊള്ളേണ്ട ഗതികേടാണ്. ജങ്ഷനില്‍ സൂചനാ ബോര്‍ഡുകളില്ലാത്തതിനാല്‍ വാഹനങ്ങള്‍ വഴിതെറ്റുന്നതും നിത്യസംഭവമാണ്. ഇത്രയുമധികം വാഹനങ്ങള്‍ കടന്നുപോകുന്ന ജങ്ഷനില്‍ വാഹനഗതാഗത നിയന്ത്രണത്തിന് സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും വാഹനയാത്രക്ക് ദുരിതമാവുന്നുണ്ട്.
കോടികള്‍ ചെലവിട്ട് ചെര്‍പ്പുളശ്ശേരി റോഡില്‍ നിര്‍മിച്ച ബസ് സ്റ്റാന്‍ഡും നോക്കുകുത്തിയായിമാറി. ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നുമുള്ള സ്വകാര്യ ബസുകളുടെ അമിതവേഗതയും പലപ്പോഴും അവിടെ അപകടത്തിനും കാരണമാവുന്നുണ്ട്. ഐ.ആര്‍.ടി.സി, ഐ.ടി.സി അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യാപാര-ധനകാര്യ സ്ഥാപനങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രകള്‍ എന്നിവയുള്ള മുണ്ടൂര്‍ കവലയിലെത്തുന്നവര്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വഹിക്കലും ആശങ്കയിലാണ്. കവലയില്‍ ഒരു എയ്ഡ് പോസ്റ്റും, ശൗചാലയവും സ്ഥാപിക്കണമെന്ന ജനകീയാവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
പാലക്കാട്ടുനിന്ന് കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ മുണ്ടൂര്‍ ജങ്ഷനില്‍ ടൈമിങിനുവേണ്ടി നിര്‍ത്തുന്നതും ദുരിതമാവുന്നുണ്ട്. കൃത്യമായ പൊലിസുകാരുടെ സേവനമില്ലാത്തത് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങിനും കാരണമാവുന്നുണ്ട്. സന്ധ്യയാവുന്നതോടെ തിരക്കേറുന്ന കവലയില്‍ വെളിച്ചത്തിന്റെ അഭാവത്തില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago