റെയില്‍വേ, രാത്രിയാത്രാ നിരോധനം: കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി
സുല്‍ത്താന്‍ ബത്തേരി: വയനാട് റെയില്‍വേയുടെ തടസങ്ങള്‍ നീക്കുക, രാത്രിയാത്ര നിരോധനം പിന്‍വലിക്കുക, ബൈലകുെപ്പ പാലം നിര്‍മാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ്-എമ്മിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗവും ധര്‍ണയും നടത്തി.
ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു. കര്‍ണാടക സര്‍ക്കാര്‍ കേരളത്തിനോട് നീതി കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതിയുടെ കാരണം പറഞ്ഞ് കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കര്‍ണാടക എതിര് നില്‍ക്കുകയാണ്. കര്‍ണാടക സര്‍ക്കാരിനെതിരേ പ്രക്ഷോഭം അനിവാര്യമാണ്. അതിന് യോജിച്ച ഐക്യനിര വേണം. ഭരണ നേതൃത്വത്തിന്റെ ഇഛാശക്തിയാണ് ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ കമ്മിറ്റി പ്രസിഡന്റ് ടി.എല്‍ സാബു അധ്യക്ഷനായി. ടി.എസ് ജോര്‍ജ്, റ്റിജി ചെറുതോട്ടില്‍, കുര്യന് പയ്യമ്പള്ളി, ഏലിയാസ് പോള്‍, സെബാസ്റ്റിയന് ചാമക്കാല, കെ.പി ജോസഫ്, ഷിജോയ് മാപ്ലശേരി, റെജി ഓലിക്കരോട്ട്, ഷിനോജ് പാപ്പച്ചന്, ടോം ജോസ്, അബ്ദുള്‍ റസാഖ്, സി.കെ വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."