സി.പി.ഐ മുന്നണിമര്യാദ മറക്കുന്നു; സംസ്ഥാന നേതൃത്വം ശക്തമായ തീരുമാനമെടുക്കണമെന്ന് മന്ത്രി എ.കെ ബാലന്
പാലക്കാട്: മുന്നണിമര്യാദ മറന്ന് സി.പി.ഐ കാണിക്കുന്ന നെറികേടിനെതിരേ സംസ്ഥാന നേതൃത്വം ശക്തമായ തീരുമാനമെടുക്കണമെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി എ.കെ ബാലന്. മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ സി.പി.ഐയില്‍നിന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും രാജിവച്ച് വന്നവര്‍ക്കുള്ള സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെങ്കര പഞ്ചായത്തില്‍ സി.പി.ഐ മുന്നണിമര്യാദ ലംഘിച്ച നടപടി ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പീഡന ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എയും പാര്‍ട്ടി അന്വേഷണ കമ്മിഷന് അംഗം എ.കെ ബാലനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് ഒരേ വേദിയില്‍ പങ്കെടുക്കുന്നത് നേരത്തെ ചര്‍ച്ചാവിഷയമായിരുന്നു. ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്, കെ.വി വിജയദാസ് എം.എല്‍.എ, നാരായണന്‍കുട്ടി, യു.ടി രാമകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."