അസമിലേത് പോലെ മുംബൈയിലും വരുന്നു
അനധികൃത കുടിയേറ്റക്കാരെ അടച്ചിടാനെന്ന് റിപ്പോര്‍ട്ട്
മുംബൈ: അസമിലേത് പോലെ അനധികൃത കുടിയേറ്റക്കാര്‍ക്കായി മഹാരാഷ്ട്രയിലും തടങ്കല്‍ പാളയം ഒരുങ്ങുന്നു. നവി മുംബൈയിലെ നെറൂളില്‍ മൂന്ന് ഏക്കര്‍ സ്ഥലമാണ് തടവ് കേന്ദ്രത്തിനായി കണ്ടെത്തിയത്. തടങ്കല്‍ കേന്ദ്രത്തിനായി ഭൂമി ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് നവി മുംബൈ ആസൂത്രണ കമ്മറ്റിക്ക് കത്തയച്ചെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി) നിന്ന് അസമിലെ 19 ലക്ഷം ആളുകള്‍ പുറത്താവുകയും വിദേശികളെന്ന് മുദ്രകുത്തുന്നവരെ അടച്ചിടാനായി കൂറ്റന്‍ തടങ്കല്‍ കേന്ദ്രങ്ങളുടെ നിര്‍മാണം സംസ്ഥാനത്ത് പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് സമാന നീക്കം മുംബൈയിലും നടക്കുന്നത്.
സര്‍ക്കാര്‍ നീക്കം സംബന്ധിച്ച് കത്ത് ലഭിച്ചതായി ആസൂത്രണ കമ്മറ്റി അധികൃതര്‍ സമ്മതിച്ചെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രം നിര്‍മിക്കാനുള്ള ഭൂമിക്കു വേണ്ടിയുള്ള തിരച്ചില്‍ ജൂലൈയില്‍ തുടങ്ങിയതാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം) അമിതാഭ് ഗുപ്ത പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. അസമിലെ യഥാര്‍ഥ പൗരന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍.ആര്‍.സി ആവശ്യമായിരുന്നുവെന്നും അതുകൊണ്ടാണ് എന്‍.ആര്‍.സിയെ പിന്തുണച്ചതെന്നും മുംബൈയില്‍ താമസിക്കുന്ന ബംഗ്ലാദേശികളെ തുരത്തുന്നതിനു സമാന നീക്കം ആവശ്യമാണെന്നും ശിവസേന നേതാവ് അരവിന്ദ് സാവന്ത് പറഞ്ഞു.
രാജ്യത്തെ എല്ലാ ജില്ലകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്ന് ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാജസ്ഥാനില്‍ പ്രചാരണം നടത്തുന്നതിനിടെ ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ 'ചിതലുകള്‍' ആണെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്താക്കുമെന്നുമായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രഖ്യാപനം.
മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വസതിയിലേക്ക് പ്ലാച്ചിമട സമര സമിതി മാര്‍ച്ച് നടത്തി
പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നിയമസഭയില്‍ വയ്ക്കാതെ ഇരകള്‍ക്ക് കോളക്കമ്പനി നല്‍കേണ്ട 216 കോടി രൂപ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ വസതിയിലേക്ക് പ്ലാച്ചിമട സമര സമിതിയും ഐക്യദാര്‍ഢ്യ സമിതിയും നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്നലെ രാവിലെ 11 ന് വണ്ടിത്താവളം പള്ളിമുക്കില്‍നിന്ന് രണ്ടു കിലോമീറ്ററോളം പ്രകടനമായി എത്തിയാണ് എഴുത്താണിയിലെ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മന്ത്രിയുടെ വസതിക്ക് 100 മീറ്റര്‍ അകലെ പൊലിസ് പ്രതിഷേധക്കാരെ തടഞ്ഞു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാര്‍ ബാരിക്കോട് തള്ളിനീക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് വന്‍ പൊലിസ് സന്നാഹം പാലക്കാട് ഡിവൈ.എസ്.പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുമെന്ന വാഗ്ദാനം നല്‍കി പ്ലാച്ചിമടക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളും കുട്ടികളടക്കമുള്ള ഇരുനൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഇനിയും നടപടിയെടുക്കാതിരുന്നാല്‍ സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുമെന്ന് സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കുസുമം ജോസഫ് (എന്‍.എ.പി.എം), രവി പാലൂര്‍ (സി.പി.എം- റെഡ്സ്റ്റാര്‍), ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി, വി.പി നിജാമുദ്ദീന്‍, പ്രദീപ് നെന്മാറ ( ദലിത് ആക്ടിവിസ്റ്റ്), ശ്രീജിത്ത് (സ്വദേശി ജാഗരണ്‍ മഞ്ച്), ഫസലു വടക്കാഞ്ചേരി, കെ.സി അശോക് (സ്വരാജ് ഇന്ത്യ), പാണ്ടിയോട് പ്രഭാകരന്‍, ബള്‍ക്കീസ് ഭാനു (എന്‍.എ.പി.എം), ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ വിജയന്‍ അമ്പലക്കാട്, ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, കണ്‍വീനര്‍ കെ.വി ബിജു, രാംമോഹന്‍ കോയമ്പത്തൂര്‍, പി.ടി ജോണ്‍ സംസാരിച്ചു. പ്ലാച്ചിമട സമരസമിതി ജനറല്‍ കണ്‍വീനര്‍ ശക്തിവേല്‍, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന്‍ നീലിപ്പാറ, അജിത്ത് കൊല്ലങ്കോട്, പട്ടികജാതി-പട്ടികവര്‍ഗ സംരക്ഷണ മുന്നണി ജനറല്‍ സെക്രട്ടറി മായാണ്ടി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."