HOME
DETAILS

നെല്ല് സംഭരണം: ന്യായവില ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി

  
backup
October 28 2018 | 07:10 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b2

പാലക്കാട്: ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണം കാര്യക്ഷമമാക്കി വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നെല്ല് പരിശോധനാ ഉദ്യോഗസ്ഥരുടെ അപര്യാപ്തത സര്‍ക്കാര്‍ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യോഗം തീരുമാനിച്ചു. നിലവില്‍ 30 ശതമാനമാണ് ജില്ലയില്‍ നെല്ല് സംഭരണം പൂര്‍ത്തീകരിച്ചത്. പ്രളയത്തില്‍ കൃഷിനാശം നേരിട്ടതിനാല്‍ കര്‍ഷകരുടെ വിളകള്‍ക്ക് അര്‍ഹമായ വില നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പി.കെ ബിജു എം.പി യോഗത്തില്‍ നിര്‍ദേശിച്ചു.
മണ്ണാര്‍ക്കാട് വനം വകുപ്പ് പരിധിയിലെ കോടന്നൂരിലെ കര്‍ഷകരുടെ വിളകള്‍ നശിച്ചത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വികസന നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. രണ്ടാം വിളയ്ക്കാവശ്യമായ ജലം ഉറപ്പാക്കുന്നതിന് ജലസേചന വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കനാലുകളുടെ പ്രവൃത്തികള്‍ കാര്യക്ഷമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവരുടെ പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരാന്‍ പി.കെ.ബിജു എം.പി ആവശ്യപ്പെട്ടു. റോഡ് വികസനത്തിന്റെ ഭാഗമായി അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനുള്ള നിര്‍ദ്ദേശം ഉടനെ നടപ്പാക്കാന്‍ യോഗം ആവശ്യപ്പെട്ടു.
എലപ്പുള്ളി- കോങ്ങാട് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെ രാത്രികാല കിടത്തി ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വികസന സമിതിക്ക് നല്‍കാന്‍ യോഗം ഡി.എം.ഒയെ ചുമതലപ്പെടുത്തി. പറമ്പികുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് മെഡിക്കല്‍ ഓഫിസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ആദിവാസി മേഖലയിലെ ആശുപത്രികളിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ജില്ലാ പട്ടികവര്‍ഗ്ഗ ഓഫീസര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
യോഗത്തില്‍ നവകേരള മിഷന്റെ ഭാഗമായ നാല് പദ്ധതികളുടെ പ്രവര്‍ത്തനങ്ങളുടെയും വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെയും അവലോകനം നടത്തി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കലക്ട്രേറ്റ് സമ്മേളന ഹാളില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പട്ടികജാതി- വര്‍ഗ്ഗ- പിന്നാക്കക്ഷേമ- നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്റെ പ്രതിനിധി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, മുഹമ്മദ് മുഹ്‌സിന്‍, കെ.വി.വിജയദാസ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈാന്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago