HOME
DETAILS
MAL
ദേശീയപാതയിലെ കുഴികള്‍ മൂടി
backup
August 03 2016 | 19:08 PM
കൊടകര: ദേശീയപാതയിലെ സര്‍വീസ് റോഡുകളിലെ അപകടഭീഷണിയായ കുഴികള്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൂടി. കൊടകരയില്‍ തൃശൂര്‍ ഭാഗത്തു നിന്നും ടൗണിലേക്ക് തിരിയുന്ന സര്‍വീസ് റോഡിന്റെ ആരംഭത്തിലാണ് വലിയ കുഴികള്‍ ഉണ്ടായിരുന്നത്.
മണ്ഡലം പ്രസിഡന്റ് ജെസ്റ്റിന് പൊന്മിനിശേശി, രജീവ് ഞര്ളേലി, വി.ആര്. രഞ്ജിത്ത്, ദീപക് മുണ്ടക്കല്‍, അരുണ്‍കുമാര്‍, ലിജൊ മാളിയേക്കല്‍, റാഫേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ദേശീയപാതയിലെ സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."