HOME
DETAILS
MAL
കേരളത്തെ നിങ്ങള്‍ അങ്ങനെ പുനര്നിര്മിക്കേണ്ട എന്ന നിലപാടോടെയാണ് കേന്ദ്രം മന്ത്രിമാരുടെ വഴിമുടക്കിയത്: മുഖ്യമന്ത്രി
backup
October 28 2018 | 13:10 PM
പാലക്കാട്: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ നിങ്ങള്‍ അങ്ങനെ പുനര്നിര്മിക്കേണ്ട എന്ന നിലപാടാണ് മന്ത്രിമാരുടെ വിദേശയാത്ര തടയാന്‍ കാരണം. കേരളത്തെ തകര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനാണ് മന്ത്രിമാര്‍ വിദേശയാത്രയ്ക്കൊരുങ്ങിയത്. പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് സംസാരിച്ചാണ് ഇതിനായി അപേക്ഷ നല്‍കിയത്. കേരളത്തെ തകര്‍ക്കുക എന്നതായിരുന്നു അതിനു പിന്നിലെ ലക്ഷ്യം.
മലയാളി എന്ന വികാരമുള്ളതു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായധനം ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."