സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ പൊലിസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: പൊലിസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി ടോമിന് തച്ചങ്കരിയെ നിയമിച്ചത് ഡി.ജി.പി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പൊലിസിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരായ ഹരജി പരിഗണിക്കുവെയാണ് സര്‍ക്കാരിനെതിരെ കോടതിയുടെ പരാമര്‍ശം. സംസ്ഥാന പൊലിസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തികയില്‍ നിയമിച്ചതെന്നും ഹരജിയില്‍ ആരോപണമുണ്ടായിരുന്നു.
നിരവധി ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ പൊലിസ് ആസ്ഥാനത്ത് ഭരണനിര്‍വ്വഹണ ചുമതലയുള്ള എ.ഡി.ജി.പിയുടെ സുപ്രധാന പദവിയില്‍ കൊണ്ടുവന്നത് എന്തിനാണെന്ന സംശയമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. തച്ചങ്കരിക്കെതരായി നിലവിലുള്ള കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും പിണറായി സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷം കേസില്‍ തുടര്‍നടപടിയുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."