കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ പൊട്ടിച്ചു; രാജസ്ഥാനില്‍ എസ്.പിയുമൊത്ത് സി.പി.എം മത്സരിക്കുന്നത് 29 സീറ്റുകളില്‍
ജയ്പൂര്‍: ബി.ജെ.പി വിരുദ്ധ സഖ്യത്തില്‍ ഒന്നിക്കാമെന്ന മുന്‍ ധാരണകളെ അസ്ഥാനത്താക്കി കോണ്‍ഗ്രസിനെതിരെ മൂന്നാം ബദലുണ്ടാക്കി സി.പി.എം. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ഏതാണ്ടുറപ്പിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടിയെ അടര്‍ത്തിമാറ്റി പുതിയൊരു സഖ്യമുണ്ടാക്കിയാണ് രാജസ്ഥാനില്‍ സി.പി.എം മത്സരിക്കുന്നത്.
സി.പി.ഐ, സി.പി.ഐ (എം.എല്‍), സമാജ്‌വാദി പാര്‍ടി, ജനതാദള്‍ (എസ്), എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന ജനാധിപത്യ മുന്നണിയുടെ ഭാഗമായാണ് സി.പി.എം മത്സരിക്കുക. ഇങ്ങനെ 29 സീറ്റുകൡലാണ് സി.പി.എം മത്സരിക്കുക.
നിലവില്‍ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ ശക്തമായ ഭരണവിരുദ്ധ തരംഗം നിലനില്‍ക്കുന്നുണ്ട്. ഇതിലൂടെ ഉരിത്തിരിയുന്ന ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാനും ബി.ജെ.പിക്ക് സാധ്യത വര്‍ധിപ്പിക്കാനും സി.പി.എം സഖ്യം കാരണമാവും.
മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരെ രാജസ്ഥാനില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അഖിലേന്ത്യാ കിസാന്‍സഭ സിക്കറില്‍ സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭം ദേശീയശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്നിരുന്നു. ഇതെല്ലാം വോട്ടായി മാറുമെന്ന് സി.പി.എം കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."