'കൈ കൊണ്ട് മാറ്റാനും വയ്യ, ചെരിപ്പിന് അടിക്കാനും വയ്യ'- ശിവലിംഗത്തിലിരിക്കുന്ന തേളാണ് ഇപ്പോള്‍ ആര്.എസ്.എസിന് മോദി: ശശിതരൂര്‍
ബംഗളൂരു: 'കൈ കൊണ്ട് മാറ്റാനും വയ്യ, ചെരിപ്പിന് അടിക്കാനും വയ്യ', മോദി- ആര്.എസ്.എസ് ബന്ധത്തിലെ വിള്ളല്‍ തുറന്നുകാണിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ് ഇപ്പോള്‍ ആര്.എസ്.എസിനു മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു.
ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവേ, പേര് വെളിപ്പെടുത്താത്ത ഒരു ആര്.എസ്.എസ് പ്രവര്ത്തകന് പത്രപ്രവര്‍ത്തകനോട് പറഞ്ഞതാണ് ഇക്കാര്യം എന്ന് പറഞ്ഞാണ് തരൂരിന്റെ പരാമര്‍ശം.
പ്രധാനമന്ത്രിയുടെ 'വ്യക്തിത്വ ആരാധന' ആര്.എസ്.എസിലെ അനേകം ആളുകളുമായി ചേര്‍ന്ന് പോകുന്നതല്ല. മോദിയെ നിയന്ത്രിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. ഇത് സംഘപരിവാറിനുള്ളില്‍ നിരാശ സൃഷ്ടിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയതായി ശശി തരൂര്‍ പറഞ്ഞു.
എന്നാല്‍ പരാമര്‍ശത്തെ, ശിവനെ അപമാനിച്ചുവെന്ന ടോണിലേക്ക് വിവാദമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. തരൂരിന്റെ പരാമര്‍ശം ശിവ ലിംഗത്തോടും ശിവ ഭാഗവനോടുമുള്ള അവഹേളനമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ശിവ ഭക്തന് എന്ന് സ്വയം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തില്‍ പ്രതികരിക്കണമെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."