ഉപതെരഞ്ഞെടുപ്പ് ഭയന്ന് കെ. സുരേന്ദ്രന്‍; ഹൈക്കോടതിയിലുള്ള ഹരജി പിന്‍വലിക്കില്ല
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തോല്‍ക്കുമെന്ന ഭയത്താല്‍, ഹൈക്കോടതിയിലുള്ള ഹരജി പിന്‍വലിക്കില്ലെന്ന തീരുമാനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് ജയിച്ച പി.ബി അബ്ദുറസാഖ് എം.എല്‍.എ മരിച്ചതിനാല്‍ കേസ് മുന്നോട്ട് കൊണ്ട് പോകണമോയെന്ന് അറിയിക്കണമെന്ന് ഹൈക്കൊടതി കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
കേസ് പിന്‍വലിക്കില്ലെന്നും കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കുമെന്നും സുരേന്ദ്രന്‍ കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫും എല്‍.ഡി.എഫും സാക്ഷികളായ 67 പേരെ ഭീഷണിപ്പെടുത്തി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവര്‍ കോടതയിലെത്തിയാല്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞു.
2016 ല്‍ യുഡിഎഫിലെ പി ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ തോറ്റത്. 291 പേര്‍ കള്ളവോട്ട് ചെയ്തുവെന്നും അബ്ദുല്‍ റസാഖിനെ അയോഗ്യനക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, വോട്ടര്‍മാര്‍ പലരുംകോടതയിലെത്തി തങ്ങള്‍ യഥാര്‍ഥ വോട്ടര്‍മാരാണെന്ന് തെളിവ് നല്‍കി. മരിച്ചവരെന്ന് ആരോപിച്ചവരും കോടതിയിലെത്തി മരിച്ചില്ലെന്ന് തെളിവ് നല്‍കി. രണ്ട് പേര്‍ വോട്ടെടുപ്പിന് ശേഷമാണ് മരിച്ചതെന്ന് തെളിഞ്ഞു. കേസ് പൊളിയുമെന്നായപ്പോള്‍ സുരേന്ദ്രന്‍ വീണ്ടും 67 പേരുടെ പട്ടിക നല്‍കി. ഇവരില്‍ പലരും ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."