HOME
DETAILS
MAL
കന്നുകാലി നിയമം; കേന്ദ്രത്തിനെതിരെ പ്രമേയത്തിനൊരുങ്ങി മേഘാലയ
backup
June 12 2017 | 12:06 PM
ഷില്ലോങ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കന്നുകാലി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാനൊരുങ്ങി മേഘാലയ സര്‍ക്കാര്‍. വളരെ വ്യാപകമായി ബീഫ് വില്‍പ്പന നടക്കുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനമാണ് മേഘാലയ.
നിയമത്തില്‍ പ്രതിഷേധിച്ച് രണ്ട് ബി.ജെ.പി നേതാക്കള്‍ ഇവിടെ രാജിവച്ചിരുന്നു. ബീഫ് ഭക്ഷിക്കുന്നത് അവരവരുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ രാജിവച്ചത്.
നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."