ഹജ്ജ് സംഘം ഇന്ന് മുതല്‍ എത്തിത്തുടങ്ങും; സ്വീകരിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള തീര്‍ഥാടകരുടെ സംഘം ഇന്നു മുതല്‍ പുണ്യഭൂമിയില്‍ എത്തിച്ചേരും. ആദ്യ ബാച്ച് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്നു സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തെ ഉദ്ദരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹാജിമാരെ സ്വീകരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ജിദ്ദ അന്താരാഷ്ട വിമാനത്താവളത്തിലും മദീന വിമാനത്താവളത്തിലും ഒരുക്കിയിരിക്കുന്നത്.
നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകുന്ന ഹജ്ജ് ടെര്‍മിനല്‍ ദുല്‍ഹിജ്ജ നാലു വരെ ഹാജിമാരെ സ്വീകരിക്കും. പിന്നീട് ഹജ്ജ് കഴിയുന്നതുവരെ അടച്ചിടുന്ന ടെര്‍മിനല്‍വഴി ഹജ്ജിനു ശേഷം ദുല്‍ഹിജ്ജ 16 മുതല്‍ മുഹര്‍റം 15വരെയാണ് ഹാജിമാര്‍ മടക്കയാത്ര ചെയ്യുന്നത്.
ജിദ്ദയില്‍ വന്നിറങ്ങുന്ന ഹാജിമാര്‍ക്കു മുപ്പതു മിനിറ്റിനകം പുറത്തിറങ്ങാനാകും. ദിനേ 312 വിമാനങ്ങള്‍വഴി 70,000 തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 13 വിമാനങ്ങള്‍ ഹാജിമാരെ വഹിച്ച് ഇവിടെ ഇറങ്ങും.
ഇന്ത്യയില്‍നിന്നുള്ള ആദ്യസംഘം ഇന്നു ഡല്‍ഹിയില്‍നിന്നു പുറപ്പെടും. എയര്‍ ഇന്ത്യയുടെ 5101 നമ്പര്‍ വിമാനത്തില്‍ പുലര്‍ച്ചെ 340 തീര്‍ഥാടകര്‍ മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങും. ഇന്ത്യന്‍ അംബാസഡര്‍, കോണ്‍സല്‍ ജനറല്‍, മുഅസ്സസ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യസംഘത്തെ സ്വീകരിക്കും. മര്‍കസിസയില്‍ മസ്ജിദുന്നബവിക്കു സമീപം അല്‍ മുക്താര്‍ ഇന്റര്‍നാഷണല്‍ ബില്‍ഡിങിലാണ് ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."