സഊദിയില്‍ തീവ്രവാദ ആക്രമണം: സുരക്ഷാ ഓഫീസര്‍ കൊല്ലപ്പെട്ടു
റിയാദ്: സഊദിയില്‍ തിങ്കളാഴ്ച്ച ഉണ്ടായ തീവ്രവാദ ആക്രമണത്തില്‍ സുരക്ഷാ ഓഫീസര്‍ കൊല്ലപ്പെടുകയും രണ്ടു സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദ, ഭീകരവാദ ആക്രമണങ്ങള്‍ നിരന്തരമായി ഉണ്ടാകുന്ന കിഴക്കന്‍ ശീഈകള്‍ തിങ്ങി താമസിക്കുന്ന ഖത്വീഫ് നാഗരിയിലാണ് പുലര്‍ച്ചെ ആക്രമണം നടന്നത്.
ഇവിടെ അവാമിയ ഗ്രാമത്തില്‍ മസൂറക്കു സമീപമാണ് ആക്രമണം നടന്നത്. ഇവിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരവാദികള്‍ ബോംബെറിയുകയായിരുന്നു.
തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കൊല്ലപ്പെട്ട സുരക്ഷാ ഓഫിസറെ തിരിച്ചറിഞ്ഞതായും ആഭ്യന്തരമ മന്ത്രാലയ വക്താവ് മേജര്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. സുരക്ഷാ സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന താരിഖ് അല്‍ അല്ലാഖി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഈ മേഖലയിലെ തീവ്രവാദ നീക്കങ്ങള്‍ സുരക്ഷാ സേനക്കും ആഭ്യന്തര മന്ത്രാലയത്തിനും തലവേദയായിരിക്കുകയാണ്. കഴിഞ്ഞ മാസം ഇവിടെ വന്‍ തോതിലുള്ള ഏറ്റുമുട്ടലുകളും, തീവ്രവാദ വേട്ടയും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."