കുമ്പസാരിക്കരുതെന്ന് ആഹ്വാനം: പ്രസിദ്ധീകരണം പിന്‍വലിക്കണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
കൊച്ചി: കുമ്പസാരിക്കാന്‍ തങ്ങള്‍ക്ക് മനസില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്ന് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണം അടിയന്തരമായി പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി ആവശ്യപ്പെട്ടു.
നാഷനല്‍ സര്‍വിസ് സ്‌കീം (എന്‍.എസ്.എസ്) വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'വിജ്ഞാനകൈരളി' എന്ന മാസികയുടെ ആഗസ്റ്റ് ലക്കത്തിലാണ്, ചീഫ് എഡിറ്റര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍നായരുടെ ആഹ്വാനം. സംസ്ഥാനത്തെ 1200ല്‍പരം വിദ്യാലയങ്ങളിലായി ഒരു ലക്ഷത്തിലേറെ വരുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി വിതരണം ചെയ്യുന്ന പുസ്തകമാണിത്.ക്രൈസ്തവസഭയേയും വിശുദ്ധ കൂദാശകളേയും അപഹസിക്കുന്ന ലേഖനം സര്‍ക്കാരിന്റെ നയമാണോ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."