സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം: പ്രതിഷേധവുമായി സാംസ്‌കാരിക നായകര്‍
കോഴിക്കോട്: സന്ദീപാനന്ദഗിരിക്കു നേരെയുണ്ടായ അക്രമം ആയുധം കൈമുതലാക്കിയവരുടെ അഴിഞ്ഞാട്ടമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍. ആക്രമണത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നു.
സ്വതന്ത്രചിന്തക്കും നിര്‍ഭയമായ അഭിപ്രായപ്രകടനത്തിനും നേരെ നടന്ന നാണംകെട്ട കൈയേറ്റമാണിത്. സമീപകാലത്തായി ഇന്ത്യയില്‍ പലയിടങ്ങളിലും എഴുത്തുകാര്‍ക്ക് നേരെ മതതീവ്രവാദികള്‍ നടത്തിയ അക്രമത്തിന്റെ തുടര്‍ച്ചയായിട്ടു വേണം ഇതിനെ കരുതാനെന്നും നൂറോളം എഴുത്തുകാര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.
ആയുധം മാത്രം കൈമുതലായവരുടെ അഴിഞ്ഞാട്ടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ മുന്നില്‍ വരണമെന്ന് മുഴുവന്‍ മലയാളികളോടും ഞങ്ങള്‍ അപേക്ഷിക്കുകയാണെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.
കെ. സച്ചിദാനന്ദന്‍, എം.മുകുന്ദന്‍, സക്കറിയ, ഷാജി എന്‍. കരുണ്‍, കമല്‍, യു.എ ഖാദര്‍, ലെനിന്‍ രാജേന്ദ്രന്‍, കെ.ഇ.എന്‍, പ്രഭാവര്‍മ, ടി.ഡി രാമകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, ചന്ദ്രമതി, ബി.ആര്‍.പി ഭാസ്‌കര്‍, യു.കെ കുമാരന്‍, അശോകന്‍ ചരുവില്‍, എന്‍. പ്രഭാകരന്‍, വൈശാഖന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രിയനന്ദനന്‍, എസ്. ഹരീഷ്, സി.ആര്‍ നീലകണ്ഠന്‍, ഡോ. പി.കെ പോക്കര്‍, സി.എസ് ചന്ദ്രിക, ഡോ. ആസാദ്, പി.കെ ഗോപി, രാവുണ്ണി, ദീപാ നിശാന്ത്, റഫീക്ക് അഹമ്മദ് , പാര്‍വതി പവനന്‍, എം.എം നാരായണന്‍, നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍, സുജ സൂസന്‍ ജോര്‍ജ്, പി.പി രാമചന്ദ്രന്‍, ഡോ. പി.എസ് ശ്രീകല, മുരുകന്‍ കാട്ടാക്കട, പള്ളിയറ ശ്രീധരന്‍, വി.എന്‍ മുരളി, ജെ. ദേവിക, ഡോ. ഖദീജ മുംതാസ്, പുരുഷന്‍ കടലുണ്ടി, വീരാന്‍കുട്ടി, മണമ്പൂര്‍ രാജന്‍ബാബു തുടങ്ങി 98 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."