HOME
DETAILS

ഉംറ വിസ നിരക്കില്‍ വന്‍ വര്‍ധന

  
backup
September 09 2019 | 22:09 PM

%e0%b4%89%e0%b4%82%e0%b4%b1-%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5

 

 

അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഉംറ വിസക്കുള്ള നിരക്ക് സഊദി വീണ്ടും ഉയര്‍ത്തി. ഇന്നലെ മുതല്‍ 300 റിയാല്‍ (6,000 രൂപ) ആണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ തവണ 3,000 രൂപയോളം ഈടാക്കിയിരുന്ന ഉംറ വിസക്കുള്ള തുക ഈ സീസണില്‍ 8,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. കൂടാതെ കടുത്ത ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെമുതല്‍ 300 റിയാല്‍ കൂടി വര്‍ധന വരുത്തിയത്. ഇതോടെ വിസ നിരക്ക് 14,000 രൂപയോളമായി. ഉംറ സീസണ്‍ ആരംഭിക്കുന്ന മുഹറം ഒന്നിന് വര്‍ധിപ്പിച്ച തുക ഇന്നലെ വീണ്ടും കൂട്ടിയതോടെ ഒരാഴ്ചക്കിടെ 11,000 രൂപയോളമാണ് വര്‍ധന.
വിസ നിരക്ക് ഉയര്‍ത്തിയതോടെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് ചെലവ് വീണ്ടും ഉയരും. കഴിഞ്ഞ ദിവസം വരെ 59,000 മുതല്‍ 63,000 വരെയായിരുന്നു കേരളത്തില്‍നിന്ന് പുറപ്പെട്ടവരുടെ ഉംറ ചെലവ്. ഇനിമുതല്‍ ഇത് 65,000 മുതല്‍ 69,000 രൂപ വരെയായി വര്‍ധിക്കും. ഓരോ തീര്‍ഥാടകന്റെയും താമസത്തിനുള്ള ഹോട്ടലിന്റെയും മക്കയിലും മദീനയിലും സഞ്ചരിക്കേണ്ട വാഹനത്തിന്റെയും നിരക്കുകള്‍ മുന്‍കൂട്ടി മുഴുവന്‍ അടച്ചാല്‍ മാത്രമെ ഈ സീസണ്‍ മുതല്‍ ഉംറ വിസ അനുവദിക്കുന്നുള്ളൂ. ഇതിനൊപ്പം വിമാന ടിക്കറ്റ് നിരക്കും ഉയരുന്നതോടെ തീര്‍ഥാടനത്തിന് ചെലവ് കുത്തനെ വീണ്ടും കൂടും.
അതിനിടെ, മൂന്ന് വര്‍ഷത്തിനിടെ വീണ്ടും ഉംറക്ക് പോകുന്നവര്‍ നല്‍കേണ്ടിയിരുന്ന അധിക തുക 2,000 റിയാലില്‍ (ഏകദേശം 40,000 രൂപ)നിന്ന് മുന്നൂറ് റിയാല്‍(ഏക ദേശം 6000 രൂപ)ആക്കി കുറച്ചിട്ടുമുണ്ട്. നിബന്ധനകള്‍ ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഉംറ കമ്പനികള്‍ക്ക് മാത്രമായി സഊദി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ പ്രത്യേക ബാങ്കിങ് സംവിധാനം വഴിയാണ് ഈവര്‍ഷം ഉംറക്കുള്ള പണം അടക്കേണ്ടത്. ബന്ധുക്കളുടെ കൂടെ താമസിക്കാനുദ്ദേശിക്കുന്നവര്‍ക്കും ഹോട്ടല്‍ താമസസ്ഥലത്തിന് മുന്‍കൂട്ടി പണം അടക്കേണ്ടിവരുന്നുണ്ട്. സഊദി സര്‍ക്കാരിന്റെ അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് പുതിയ സംവിധാനത്തില്‍ ഉംറ തീര്‍ഥാടകരെ കൊണ്ടുപോകാന്‍ കഴിയുക. നിരക്ക് വര്‍ധനയ്‌ക്കൊപ്പം പുതിയ നിമയങ്ങളും നിബന്ധനകളും വന്നത് മുന്‍കൂട്ടി ഗ്രൂപ്പ് ടിക്കറ്റ് എടുത്തുവച്ച ട്രാവല്‍ ഏജന്‍സികള്‍ക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago