ഫാസിസ്റ്റ് വര്‍ഗീയ വൈറസിനെ ചെറുക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം: ആര്‍.ബി. ശ്രീകുമാര്‍
കൊണ്ടോട്ടി: നരേന്ദ്ര മോദിയുടെ ഭരണം മൂലം രാജ്യത്തെ ഗ്രാമതലങ്ങളില്‍ പോലും ഫാസിസ്റ്റ് വര്‍ഗീയ വൈറസ് പടരുന്നതിന് കാരണമായതായി ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍ പറഞ്ഞു. 'ഫാസിസത്തിന് മാപ്പില്ല, നീതി നിഷേധം നടപ്പില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിമാനത്താവള മാര്‍ച്ച് കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് വര്‍ഗീയതയെ ചെറുക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ച് നില്‍ക്കണം.
ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഒരു ജനാധിപത്യ രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ഭയമില്ലാതെ നേരിടുകയാണ് വേണ്ടത്. ഉത്തരേന്ത്യയില്‍ ജാതിയുടെ മതത്തിന്റെയും പേരിലാണ് പീഡനം. പിണറായി വിജയനും, ഉമ്മന്‍ ചാണ്ടിയും ഭരിക്കുന്ന കേരളത്തിലെ വിശ്വാസികളുടെ ഐക്യമല്ല പട്ടിണിപ്പാവങ്ങളുടെ ഉത്തരേന്ത്യന്‍ ജീവിതം. ഫാസിസ്റ്റുകളുടെ ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്നവര്‍ക്ക് സഹായങ്ങളും പിന്തുണയുമാണ് നാം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read More.. ഫാസിസത്തിനെതിരേ പ്രതിഷേധ ജ്വാല തീർത്ത് എസ്.കെ.എസ്.എസ്.എഫ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."