സ്ത്രീകള്‍ക്ക് ദൈവത്തിന് മുന്പില് സമത്വം ലഭിക്കണം: രാമചന്ദ്ര ഗുഹ
ബംഗളൂരു: സ്ത്രീകള്‍ക്ക് ദൈവത്തിന് മുന്പില് സമത്വം ലഭിക്കേണ്ട സമയമാണിതെന്ന് പ്രശസ്ത ചരിത്രകാരന് രാമചന്ദ്ര ഗുഹ. ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇന്ത്യയില്‍ സ്ത്രീപുരുഷ സമത്വം നിലനില്‍ക്കുന്നുണ്ടോ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ശബരിമല വിഷയത്തില്‍ രാമചന്ദ്ര ഗുഹ തന്റെ നിലപാട് വ്യക്തമാക്കിയത്.
'90 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ദലിത് വിഭാഗക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. 1920കളുടെ പകുതിയില്‍ ശ്രീനാരായണ ഗുരുവിനെ പോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ് ഇതിന് മാറ്റം വരുത്തിയത്. ഇന്ത്യന്‍ സമൂഹത്തില്‍ മൂന്ന് തരത്തിലുള്ള സമത്വമാണ് ഉള്ളത്. നിയമത്തിന് മുന്നിലുള്ള സമത്വം, നിത്യ ജീവിതത്തിലുള്ള സമത്വം, ദൈവങ്ങള്‍ക്ക് മുന്നിലുള്ള സമത്വം. ദൈവത്തിന് മുന്നില്‍ സ്ത്രീകള്‍ക്ക് സമത്വം ലഭിക്കേണ്ട സമയമാണിത്.
മതപരമായും വിശ്വാസങ്ങള്‍ക്കും തീര്‍ഥാടനങ്ങള്‍ക്കും ഇന്ത്യയില്‍ വലിയ പ്രാധാന്യമാണുള്ളത്. ഈ സാഹചര്യത്തില്‍ മാത്രം ദലിതര്‍ സ്ത്രീകളെക്കാള്‍ പുരോഗതി നേടിയിട്ടുണ്ടെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."